വന്ദേ ഭാരത് എക്സ്പ്രസിൽ പെരുമ്പാമ്പ്

 

Representative image

India

വന്ദേ ഭാരത് എക്സ്പ്രസിൽ പെരുമ്പാമ്പ്

കോച്ചിലേക്ക് ഇഴഞ്ഞുകയറാൻ ശ്രമിക്കുന്ന പെരുമ്പാമ്പിനെ ശുചീകരണ ജീവനക്കാരാണ് കണ്ടെത്തിയത്

Sarath Nath MS

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാർ റെയ്‌ൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ അടിയിൽ പെരുമ്പാമ്പ്. കോച്ചിലേക്ക് ഇഴഞ്ഞുകയറാൻ ശ്രമിക്കുന്ന പെരുമ്പാമ്പിനെ ശുചീകരണ ജീവനക്കാരാണ് കണ്ടെത്തിയത്.

ഡെറാഢൂണിലേക്ക് സർവീസ് നടത്തുന്ന ട്രെയ്‌നിന്‍റെ അടിയിലായിരുന്നു പാമ്പ്. വ്യാഴാഴ്ച വൈകിട്ട് ആറിന് ട്രെയ്ൻ സർവീസ് ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് പാമ്പിനെ കണ്ടെത്തിയത്.

10 അടി നീളമുള്ള പാമ്പ് ട്രെയ്‌നിന്‍റെ അടിയിലൂടെയും കോച്ചിന് സമീപത്ത് കൂടെയും ഇഴയുകയായിരുന്നു. ഇതോടെ ശുചീകരണ ജീവനക്കാർ വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് ഹരിദ്വാർ ഫോറസ്റ്റ് റേഞ്ചിൽനിന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തി. രണ്ട് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി വനത്തിൽ വിട്ടതായി റേഞ്ച് ഓഫീസർ ശിശ്പാൽ സിങ് അറിയിച്ചു.

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; ഡിഎംകെയെ ഉൾപ്പെടുത്തുമെന്ന അഭ്യൂഹം ശക്തം

പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിനു പിന്നാലെ യുവതി ജീവനൊടുക്കി

ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ വീടിന്‍റെ മതിൽ ഇടിച്ചു തകർത്തു

അമെരിക്ക സന്ദർശിക്കാൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു; പവന് വർധിച്ചത് 880 രൂപ