തെരെഞ്ഞെടുപ്പ് കമ്മിഷനെ കോടതിയിൽ ചോദ്യം ചെയ്യാൻ അനുമതി തേടി രാഹുലും ഇന്ത്യാസഖ്യ നേതാക്കളും; സുപ്രീം കോടതിയിൽ ഉപഹർജി
ന്യൂഡൽഹി: എസ്ഐആറുമായി ബന്ധപ്പെട്ട വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ കോടതിയിൽ ചോദ്യം ചെയ്യാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മറ്റ് ഇന്ത്യാസഖ്യ നേതാക്കളും അനുമതി തേടി. 48 ചോദ്യങ്ങൾ ഉന്നയിക്കുന്നതിനായാണ് സുപ്രീം കോടതിയിൽ ഉപഹർജി സമർപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
തെരഞ്ഞെടുപ്പ് കമ്മിഷൻ സത്യവാങ്മൂലത്തിലൂടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. നവംബർ 17ന് ഹർജി സുപ്രീം കോടതി പരിഗണിക്കും. വോട്ടർ പട്ടിക പരിഷ്കരിക്കാനുള്ള തീരുമാനം കമ്മിഷൻ കൂട്ടമായി എടുത്തതാണോയെന്നും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. ഫോം 6ലെ മാറ്റങ്ങൾ, ഇറോനെറ്റ്, ഇസിഐനെറ്റ് എന്നീ സംവിധാനങ്ങളിലെ നിയന്ത്രണം അടക്കമുള്ള വിഷയങ്ങളിൽ വിശദീകരണം തേടിയാണ് ഹർജി നൽകിയിരിക്കുന്നത്.