രാഹുലും പ്രിയങ്കയും

 
India

''പിന്നീട് സംസാരിക്കാം''; ബജറ്റിനെക്കുറിച്ച് പ്രതികരിക്കാതെ രാഹുലും പ്രിയങ്കയും

എയിംസിനായി കാത്തിരിക്കുന്നുവെന്നും നിരാശാജനകമെന്നും ശശി തരൂർ പ്രതികരിച്ചു

Namitha Mohanan

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതികരിക്കാതെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്‍റെ അഭിപ്രായം പങ്കുവയ്ക്കാൻ പാർലമെന്‍റ് വേദിയായി ഉപയോഗിക്കുമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. പാർലമെന്‍റിന് പുറത്തു വച്ചാണ് മാധ്യമങ്ങളോട് രാഹുലിന്‍റെ പ്രതികരണം. രാഹുലിനൊപ്പമുണ്ടായിരുന്ന സഹോദരിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ പ്രതികരിച്ചില്ല.

എന്നാൽ കോൺഗ്രസ് നേതാവ് ജയറാം രമേശ് ബജറ്റ് തികച്ചും നിരുത്സാഹജനകമെന്ന് വിശേഷിപ്പിച്ചു. പ്രധാനപ്പെട്ട പരിപാടികൾക്കും പദ്ധതികൾക്കുമുള്ള ബജറ്റ് വിഹിതം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകാത്തതിനാൽ പ്രസംഗം സുതാര്യമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടുചേർത്തു. വളരെ കുറഞ്ഞ പ്രഖ്യാപനങ്ങളാണ്, എയിംസിനായി ഞങ്ങൾ കാത്തിരിക്കുന്നുവെന്ന് ശശി തരൂർ എംപിയും പ്രതികരിച്ചു.

കനത്ത മഴ; 8 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

സിജെപി പ്രക്ഷോഭത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണം: ആർഎസ്എസ് നേതാവ്

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ