രാഹുൽ ഗാന്ധി
file image
പനാജി: കോൺഗ്രസിന്റെ ജനസമ്പർക്ക പരിപാടിയായ ഗോയ് രാഖോൺ യാത്രയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും. തുടർന്ന് മാർഗാവോയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യും. പൊതുയോഗത്തോടെ 28 ദിവസം നീണ്ടുനിന്ന പരിപാടി സമാപിക്കുമെന്ന് ഗോവ കോൺഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് ചോദങ്കർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഗോവയുടെ ഭൂമി, പരിസ്ഥിതി, സാംസ്കാരിക പൈതൃകം എന്നിവ സംരക്ഷിക്കുന്നതിനായുള്ള മുന്നേറ്റമായാണ് കോൺഗ്രസ് ഈ പ്രചാരണത്തെ അവതരിപ്പിക്കുന്നത്. കൂടാതെ സംസ്ഥാനത്തുള്ള ജനങ്ങളുമായി സംവദിക്കാനും ലക്ഷ്യമിടുന്നു. 2027ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കോൺഗ്രസ് ഇത്തരത്തിലൊരു പ്രചാരണം നടത്തുന്നത്.
ബിജെപി പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിൽ ഉൾപ്പെടെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനും ജനപിന്തുണ നേടാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പരിപാടിയിൽ നേരത്തെ രാഹുൽ ഗാന്ധി പങ്കെടുക്കുമെന്ന് തീരുമാനിച്ചെങ്കിലും എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ച് സമരം ഡൽഹിയിൽ പ്രതിഷേധം ആരംഭിച്ചതോടെ സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു.