India

രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിയുന്നു

എംപി സ്ഥാനത്തു നിന്നും അയോഗ്യനായാൽ മുപ്പതു ദിവസത്തിനകം ഔദ്യോഗിക വസതി ഒഴിയണമെന്നാണു ചട്ടം

MV Desk

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിയുന്നു. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ശേഷം സർക്കാർ വസതി ഒഴിയാൻ നോട്ടിസ് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണു 12 തുഗ്ലക് ലെയിൻ ബംഗ്ലാവ് ഒഴിയുന്നത്. 2005 ൽ അമേത്തിയിൽ നിന്നും ജയിച്ച് എംപി ആയതു മുതൽ രാഹുൽ ഇവിടെയാണു താമസിച്ചിരുന്നത്.

ഏപ്രിൽ 22-നകം വസതി ഒഴിയണമെന്നാണു ലോക്സഭാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിരിക്കുന്നത്. മാർച്ച് 23-നാണു രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടത്. എംപി സ്ഥാനത്തു നിന്നും അയോഗ്യനായാൽ മുപ്പതു ദിവസത്തിനകം ഔദ്യോഗിക വസതി ഒഴിയണമെന്നാണു ചട്ടം.

പാർലമെന്‍റ് അംഗത്തിനു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ റദ്ദാക്കുമെന്ന് നേരത്തെ ലോക്സഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു.

പരീക്ഷാ ക്രമക്കേടുകൾ തടയാൻ ബില്ലുമായി സർക്കാർ

മീരാബായ് ചാനുവിന് 'ഹാട്രിക്' സ്വർണം

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

വാഷിങ്ടൺ സുന്ദറിനു പകരം പുതുമുഖം പരിഗണനയിൽ

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും