രാഹുൽ ഗാന്ധി

 
India

'മോദിക്കെതിരേയും ആർഎസ്എസിനെതിരേയും ദശാബ്ദത്തിലേറെയായി പോരാടുന്നു'; രാജ‍്യത്തെ യുവാക്കളെ ഓർ‌ത്ത് അഭിമാനമെന്ന് രാഹുൽ

എക്‌സിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലൂടെയാണ് രാഹുൽ പ്രതികരണവുമായി രംഗത്തെത്തിയത്

Aswin AM

ന‍്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ടും രാജ‍്യതലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിൽ‌ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ഇന്ത‍്യയിലെ യുവാക്കളെയോർത്ത് അഭിമാനമുണ്ടെന്നും ഈ ഭരണകൂടത്തെയും നമ്മുടെ ഭരണഘടനയ്ക്കും നേരെ ആക്രമണം നടത്തിയവരെ പരാജയപ്പെടുത്തുമെന്ന് ഉറപ്പാക്കുമെന്നും രാഹുൽ പറഞ്ഞു.

നരേന്ദ്രമോദിക്കെതിരേയും ആർഎസ്എസിനെതിരേയും ദശാബ്ദത്തിലേറെയായി താൻ പോരാടുകയാണെന്നും അവരുടെ ഓരോ നീക്കവും തനിക്ക് അറിയാമെന്നും ഭീരുത്വമാണ് അവരുടെ അടിസ്ഥാന സ്വഭാവമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

നരേന്ദ്രമോദി, അമിത് ഷാ, മോഹൻ ഭാഗവത്, ജ്ഞാനേഷ് കുമാർ, അജിത് ഡോവൽ എന്നിവരാണ് കഥയിലെ വില്ലന്മാരെന്നും അവർക്ക് ചുറ്റുമുള്ള ഇടം ചുരുങ്ങികൊണ്ടിരിക്കുകയാണെന്നും രാഹുൽ പ്രതികരിച്ചു. എല്ലാവരെയും അറസ്റ്റ് ചെയ്യൂവെന്നും എന്നാൽ തങ്ങൾ പിന്നോട്ട് പോകില്ലെന്നും തന്‍റെ വാക്കുകൾ ഓർത്തുവച്ചോളൂയെന്നും രാഹുൽ പറഞ്ഞു.