5 മുതൽ 15 രൂപ വരെ കൂട്ടി; റെയിൽവേ സ്റ്റേഷൻ കാറ്ററിങ് യൂണിറ്റുകളിലെ ഭക്ഷണ വില വർധിപ്പിച്ചു

 
India

5 മുതൽ 15 രൂപ വരെ കൂട്ടി; റെയിൽവേ സ്റ്റേഷൻ കാറ്ററിങ് യൂണിറ്റുകളിലെ ഭക്ഷണ വില വർധിപ്പിച്ചു

95 രൂപയായിരുന്ന മീൻ കറി ഊണിന് 110 രൂപയാക്കി

Namitha Mohanan

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിച്ചു. 5 മുതൽ 15 രൂപ വരെയാണ് വില വർധനവ് ഉണ്ടായിരിക്കുന്നത്. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

2 ഇഡ്ഡലി ചട്ണി/സാമ്പാറിനൊപ്പം 25 രൂപ, ഉഴുന്നു വട, പരിപ്പുവട , ഉരുളക്കിഴങ് ബോണ്ട, സമൂസ എന്നിവ രണ്ടെണ്ണം വീതമുള്ള പ്ലേറ്റിനും മസാല ദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് എന്നിവയ്ക്കും 30 രൂപ വീതമാണ്.

വെജ് കട്‌ലറ്റിന് (2 എണ്ണം) മുൻപ് 40 രൂപയായിരുന്നത് ഇപ്പോൾ 50 രൂപയാക്കി. ടൊമാറ്റോ സൂപ്പ് 30 രൂപയാക്കി. മീൻകറി ഊണിന് 95 ൽ നിന്ന് 110 രൂപയിലെത്തി. ചിക്കൻ കറി–95, ചിക്കൻ ഫ്രൈഡ് റൈസ്–105, എഗ് ഫ്രൈഡ് റൈസ്–80, വെജ് ഫ്രൈഡ് റൈസ്–65 എന്നിങ്ങനെയാണ് വിലകൾ. എന്നാൽ ചപ്പാത്തി (5 രൂപ), പൊറോട്ട (10 രൂപ) പഴം പൊരി (20 രൂപ) എന്നിവയുടെ വിലയിൽ മാറ്റമില്ല.

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് മോദി, സംയുക്ത പ്രസ്താവനയിൽ സമവായം

ബോളിവുഡ് താരം അമീഷ പട്ടേലിന്‍റെ വീട്ടിൽ നിന്ന് സ്വർണവും വജ്രാഭരണങ്ങളും കവർന്നു; വീട്ടുജോലിക്കാരി അറസ്റ്റിൽ

ബ്രിക്സ് ഉച്ചകോടി: ആഗോള വ്യാപാര തർക്കങ്ങൾ ചർച്ചയാകും; സംയുക്ത പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

മാലിന‍്യക്കൂമ്പാരത്തിൽ മുങ്ങിയ അജ്നാർ നദി ഒറ്റയ്ക്ക് വൃത്തിയാക്കിയ 21കാരന് വിദേശ കമ്പനിയിൽ ജോലി

മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; കോഴിക്കോട്ട് കർശന ഗതാഗത നിയന്ത്രണം