പ്രതീകാത്മക ചിത്രം

 
India

ഹിമാചൽ പ്രദേശിലെ മഴക്കെടുതി; മരണസംഖ്യ 150 കവിഞ്ഞു

സംസ്ഥാനത്തിന് 3220 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് അധികൃതരുടെ കണക്ക്

Sarath Nath MS

ഷില: ഹിമാചൽ പ്രദേശിൽ ഇത്തവണത്തെ മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 152 ആയി. സംസ്ഥാനത്തിന് 3220 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് അധികൃതരുടെ കണക്ക്.

മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലുമാണ് 19 പേർ മരിച്ചത്. അതേസമയം മേഘവിസ്ഫോടനത്തിൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഉയർന്ന പ്രദേശങ്ങളിൽ നിന്ന് വീണാണ് 62 പേർ മരിച്ചത്. 17 മുങ്ങിമരണങ്ങൾ ഉണ്ടായപ്പോൾ പാമ്പ് കടിയേറ്റാണ് 16 പേർ മരിച്ചത്. മിന്നലേറ്റ് 10 പേരും മരിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട മറ്റു സംഭവങ്ങളിലാണ് മറ്റുള്ളവർ മരിച്ചത്.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 46 റോഡുകൾ അടച്ചു. 127 ട്രാൻസ്ഫോമറുകളും തകർന്നു. സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്‍ററാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

മണ്ഡി ജില്ലയിലാണ് ഏറ്റവുമധികം റോഡുകൾ അടച്ചത്. മണ്ഡി (28), കാഗ്ര (6), കുളു (5), ലാഹോൾ-സ്പിതി (2), സിർമൗർ (2), ഉന (2), ഷിംല (1) എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ അടച്ച റോഡുകളുടെ എണ്ണം.