വിദ‍്യാർഥികൾക്കൊപ്പം രാജേന്ദ്ര ധാക്ക

 
India

'രാജസ്ഥാൻ മോഡൽ'; പരീക്ഷയിൽ ഉന്നത നേട്ടം കൈവരിച്ച വിദ‍്യാർഥികൾക്ക് ഹെലികോപ്റ്റർ യാത്ര സാധ‍്യമാക്കി സ്കൂൾ പ്രിൻസിപ്പൽ

രാജസ്ഥാനിലെ മഹാത്മാ ഗാന്ധി സ്കൂൾ പ്രിൻസിപ്പൽ രാജേന്ദ്ര ധാക്കയാണ് വിദ‍്യാർഥികളുടെ ആഗ്രഹം സാധ‍്യമാക്കിയത്

Aswin AM

ജയ്പൂർ: പരീക്ഷയിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ‍്യാർഥികൾക്ക് വിലപ്പെട്ട സമ്മാനങ്ങൾ നൽകുന്ന അധ‍്യാപകരുടെ വാർത്തകൾ നമ്മൾ മാധ‍്യമങ്ങളിലൂടെ നിരന്തരം കാണാറുണ്ട്. എന്നാൽ ഇപ്പോഴിതാ അത്തരത്തിലൊരു കൗതുകരമായ സംഭവം നടന്നിരിക്കുകയാണ് രാജസ്ഥാനിലെ മഹാത്മാ ഗാന്ധി സ്കൂളിൽ.

ബോർഡ് പരീക്ഷയ്ക്ക് മുന്നോടിയായി നടന്ന ക്ലാസ് പരീക്ഷയിൽ എട്ടാം ക്ലാസ് വിദ‍്യാർഥിനികളായ ഖുഷി മേഘ്‌വാൾ, രഞ്ജന നായക്, ജ‍്യോതി എന്നിവർ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. ഇതിന് പ്രതിഫലമായി എന്താണ് വേണ്ടതെന്ന് പ്രിൻസിപ്പൽ രാജേന്ദ്ര ധാക്ക ചോദിച്ചു.

തമാശയെന്നോണം ഹെലികോപ്റ്റർ യാത്രയെന്നായിരുന്നു വിദ‍്യാർഥികൾ മറുപടി പറഞ്ഞത്. എന്നാൽ വിദ‍്യാർഥിനികളുടെ ആഗ്രഹം തള്ളികളയാതെ സ്വന്തം ചെലവിൽ സ്വകാര‍്യ ഹെലികോപ്റ്റർ യാത്ര നടത്തി കൊടുത്തു രാജേന്ദ്ര ധാക്ക. ജയ്പൂരിന് സമീപത്തുള്ള ചോമുവിൽ നിന്നായിരുന്നു 30 മിനിറ്റ് നീണ്ട ഹെലികോപ്റ്റർ യാത്ര.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ഡൽഹിയിൽ അല്ല, വേദി മാറ്റി

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി