രാജ്നാഥ് സിങ്.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജിവെക്കില്ലെന്നും അദ്ദേഹത്തെ കേന്ദ്രസർക്കാർ പൂർണമായും സംരക്ഷിക്കുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ലഖ്നൗവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും നടത്തുന്ന പ്രതിഷേധങ്ങൾ ജ്ഞാനേഷ് കുമാറിനോ ഇലക്ഷൻ കമ്മിഷനോ എതിരല്ലെന്നും, മറിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗണെന്നും അദ്ദേഹം പ്രതികരിച്ചു.
രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെ ബലികൊടുക്കാൻ കഴിയില്ല, പ്രതിപക്ഷത്തിന്റെ പ്രതിഷേധ സമ്മർദങ്ങൾക്ക് വഴങ്ങി ജ്ഞാനേഷ് കുമാർ രാജിവയ്ക്കില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ജനവിധി മാനിക്കണമെന്നും രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് സ്വയം പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു