രാമലിംഗ റെഡ്ഡി

 
India

കർണാടകയിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചതിനു പിന്നാലെ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജി വച്ചു

പുതിയ മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇത്തരത്തിലൊരു നീക്കം ഉണ്ടായിരിക്കുന്നത്

Aswin AM

ബെംഗളൂരു: ബെംഗളൂരു നഗര വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി രാജിവച്ചു. പുതിയ മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇത്തരത്തിലൊരു നീക്കം ഉണ്ടായിരിക്കുന്നത്.

മനസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും എംഎൽഎ ആയും പാർട്ടി പ്രവർത്തകനായും തുടരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മന്ത്രിസ്ഥാനം ലഭിക്കാത്തതു കൊണ്ടല്ല താൻ രാജി വച്ചതെന്നും വാഗ്ദാന ലംഘനത്തിലാണ് പ്രതിഷേധമെന്നും അദ്ദേഹം വ‍്യക്തമാക്കി. മല്ലികാർജുൻ ഖാർഗെയുടെ നാമനിർദേശ പത്രിക സമർപ്പണത്തിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച ബെംഗളൂരുവിൽ എത്താനിരിക്കെയാണ് രാമലിംഗ റെഡ്ഡി രാജിവച്ചിരിക്കുന്നത്.

വടക്കൻ ജില്ലകളിൽ കെഎസ്ആർടിസി സർവീസ് വർധിപ്പിക്കും

പെൻഷൻ വിതരണത്തിൽ വീഴ്ച: ജീവനക്കാരനെ മാറ്റി

ഗൾഫ് യുദ്ധത്തിൽ വെടിനിർത്തൽ തുടരാൻ തീവ്രശ്രമം നടത്തി ട്രംപ്

നടൻ സൗബിൻ ഷാഹിറും പിതാവും അടക്കം പ്രതികൾ; മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

പശുവിനെ രക്ഷിക്കാൻ വണ്ടി വെട്ടിച്ചു, കോൺഗ്രസ് എംഎൽഎയുടെ കാർ മതിലിൽ ഇടിച്ച് തീപിടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്