തരുൺ തേജ്‌പാൽ

 
India

ബലാത്സംഗക്കേസ്; തരുൺ തേജ്പാലിന്‍റെ ഹർജിയിൽ ഗോവ പൊലീസിന്‍റെ പ്രതികരണം തേടി സുപ്രീം കോടതി

ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി

Sarath Nath MS

ന്യൂഡൽഹി: 2013ലെ ബലാത്സംഗക്കേസിൽ 10 വർഷം തടവിന് ശിക്ഷിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരേ മാധ്യമപ്രവർത്തകൻ തരുൺ തേജ്പാൽ നൽകിയ അപ്പീലിൽ സുപ്രീം കോടതി ഗോവ പൊലീസിന്‍റെ പ്രതികരണം തേടി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി.

തേജ്പാലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയ കേസാണിതെന്ന് ചൂണ്ടിക്കാട്ടി. കേസിൽ ജാമ്യാപേക്ഷയും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹർജി പരിഗണിക്കാൻ പ്രത്യേക തീയതി നൽകുമെന്ന് ബെഞ്ച് അറിയിച്ചു.

ഓഗസ്റ്റ് 25ന് തേജ്പാൽ മൂന്നാഴ്ചയ്ക്കകം കീഴടങ്ങി 10 വർഷത്തെ തടവുശിക്ഷ അനുഭവിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. കീഴടങ്ങുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന അദ്ദേഹത്തിന്‍റെ ഹർജി അന്ന് കോടതി തള്ളുകയും ചെയ്തു. തുടർന്ന് തേജ്പാൽ വിചാരണക്കോടതിയിൽ കീഴടങ്ങി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 376(2)(എഫ്) (വിശ്വാസമോ അധികാരമോ ഉള്ള വ്യക്തി നടത്തുന്ന ബലാത്സംഗം), 354(എ) (ലൈംഗികാതിക്രമം), 354(ബി) (വസ്ത്രം അഴിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ആക്രമണമോ ബലപ്രയോഗമോ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 376(2)(എഫ്) വകുപ്പ് പ്രകാരം പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്.

പ്രധാനമന്ത്രിക്കൊപ്പമുള്ള അശ്ലീല ഡീപ്‌ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിച്ചു; സിജെപി നേതാക്കൾക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി: നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് ഒമർ അബ്ദുള്ള; പ്രതിഷേധിച്ച് ബിജെപി എംഎൽഎമാർ

''പണപ്പിരിവുമായി മാത്രം പോകുന്നൊരു പാർട്ടിയെന്ന് ആക്ഷേപമുണ്ടാവുന്നു''; സംഘടനാദൗർബല‍്യം വലുതാണെന്ന് ഇ.പി. ജയരാജൻ

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

മന്ത്രി കെ.എം. ഷാജിയുടെ ആഡംബര കാർ യാത്ര; സർക്കാരിനും മോട്ടോർ വാഹന കമ്മിഷണർക്കും പരാതി നൽകി അഭിഭാഷകൻ