ഷെഹ്സാദ് പൂനവാല

 
India

ബിജെപിക്ക് തിരിച്ചടി; ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടതായി സൂചന

എന്നാൽ ഇക്കാര‍്യത്തിൽ ഔദ‍്യോഗിക സ്ഥിരീകരണമൊന്നും തന്നെയില്ല

Aswin AM

ന‍്യൂഡൽഹി: ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടതായി റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ഇതുവരെ ഔദ‍്യോഗിക സ്ഥിരീകരണമൊന്നും തന്നെ വന്നിട്ടില്ല. എന്നാൽ എക്സ് അക്കൗണ്ടിലെ ബയോയിൽ താൻ ബിജെപിയുടെ ദേശീയ വക്തമാവ് ആണെന്നത് അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്.

പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആജീവനാന്ത അനുയായി ആണ് താനെന്ന കാര‍്യം അദ്ദേഹം തന്‍റെ അക്കൗണ്ടിൽ നിന്നും മാറ്റിയിട്ടില്ല. ഷെഹ്സാദ് തന്‍റെ രാജി ബിജെപി നേതൃത്വത്തിന് കൈമാറിയതായാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ‍്യമമായ സിഎൻഎൻ ന‍്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ‍്യക്തിപരമായ കാരണങ്ങളാണ് ഇതിനു പിന്നില്ലെന്നാണ് വിവരം. സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണെന്ന് നേരത്തെ അദ്ദേഹം എക്സ് അക്കൗണ്ടിലൂടെ സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ഷെഹ്സാദ് തന്‍റെ എക്സ് പ്രൊഫൈൽ ബയോ മാറ്റിയത്. 2017ലാണ് ഷെഹ്സാദ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. ഇതിനു പിന്നാലെ അദ്ദേഹത്തെ ദേശീയ വക്താവായി നിയമിക്കുകയായിരുന്നു. ബിജെപിക്ക് വേണ്ടി ചാനൽ ചർച്ചകളിൽ സജീവമായിരുന്നു ഷെഹ്സാദ്. സോഷ‍്യൽ മീഡിയയിലൂടെ കോൺഗ്രസിനെയും രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെയും കടുത്ത ഭാഷയിൽ ഷെഹ്സാദ് വിമർശിച്ചിട്ടുണ്ട്.

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

വൻ പെൺവാണിഭ സംഘം പിടിയിൽ; വിദേശ വനിതകളടക്കം 21 പേർ അറസ്റ്റിൽ

ഐഐടി വിദ‍്യാർഥിയുടെ ആത്മഹത‍്യ; മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കും

അതിവേഗത്തിലെത്തിയ ആഡംബര കാർ പാലത്തിൽ നിന്ന് താഴെ വീണു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്ത‍്യയ്‌ക്കെതിരായ പരമ്പര; വിൻഡീസ് പടയെ ഷായ് ഹോപ്പ് നയിക്കും, കമിൽ പുരാൻ അടക്കമുള്ളവർ ടീമിൽ