സൽമാൻ ഖാൻ
മുംബൈ: നടൻ ടൈഗർ ഷ്‌റോഫിനുനേരെയുള്ള വെടിവെപ്പിനു പിന്നാലെ ബോളിവുഡ് താരം സൽമാൻ ഖാന് ഭീഷണി. വെടിവെപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അവകാശപ്പെട്ട അനിൽ പണ്ഡിറ്റിന്റേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശത്തിലാണ് ഭീഷണി.
ജയിലിൽക്കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയോടും ബിഷ്ണോയ് സമുദായത്തോടും മാപ്പുപറയണമെന്ന് സൽമാൻ ഖാനെ ഭീഷണിപ്പെടുത്തുന്നതാണ് ശബ്ദസന്ദേശം. സുരക്ഷാ സംവിധാനത്തിൽ ഒത്തിരി വിശ്വസിക്കേണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മാപ്പുപറഞ്ഞില്ലെങ്കിൽ നടന്റെ കുടുംബത്തെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.
അതേസമയം, ബാന്ദ്രയിലെ നടൻ സൽമാൻ ഖാന്റെ വസതിക്കു മുന്നിൽ സുരക്ഷ ശക്തമാക്കി. ഗാലക്‌സി അപ്പാർട്ട്‌മെന്റിനുമുന്നിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച പോലീസുകാരെയും പോലീസ് വാഹനങ്ങളെയും വിന്യസിച്ചു.