സൽമാൻ ഖാന്‍റെ ജിം ഫ്രാഞ്ചൈസിക്ക് തീ പിടിച്ചു

 
file image
India

സൽമാൻ ഖാന്‍റെ ജിം ഫ്രാഞ്ചൈസിക്ക് തീ പിടിച്ചു

ഗ്രേറ്റർ കൈലാഷിലുള്ള എം ബ്ലോക്ക് മാർക്കറ്റിനുള്ള ജിമ്മിലാണ് തീ പിടിച്ചത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാന്‍റെ ഉടമസ്ഥതയിലുള്ള എസ്കെ -27 ജിം ഫ്രാഞ്ചൈസികളിലൊന്നിന് തീ പിടിച്ചു. ഗ്രേറ്റർ കൈലാഷിലുള്ള എം ബ്ലോക്ക് മാർക്കറ്റിനുള്ള ജിമ്മിലാണ് തീ പിടിച്ചത്.

ജിമ്മിനുള്ളിൽ ഉണ്ടായിരുന്നവരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരുക്കേറ്റിട്ടില്ല. അഗ്നി ശമന സേനാനികൾ വന്ന് തീ അണച്ചു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.