India

സൽമാൻ ഖാന്‍റെ വീടിനു നേരെ വെടിവയ്പ്; 2 പേർ പിടിയിൽ

മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാന്‍റെ വീടിനു നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്. തിങ്കളാഴ്ച അർധരാത്രി ഗുജറാത്തിൽ ഭുജിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിഹാർ സ്വദേശികളായ വിക്കി സാഹബ് ഗുപ്ത, സാഗർ ശ്രീജോഗേന്ദ്ര പാൽ എന്നിവരാണ് അറസ്റ്റിലായത്.

വെടിവെയ്പിനു പിന്നാലെ പ്രതികൾ മുംബൈയിൽനിന്നു ഗുജറാത്തിലേക്ക് കടക്കുകയായിരുന്നു. പ്രതികൾ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരുട സിസിടിവി ദൃശങ്ങളും പുറത്തുവിട്ടിരുന്നു.

സംഭവത്തിനു പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമാണെന്നാണ് പൊലീസ് വിലയിരുത്തൽ. ബിഷ്ണോയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകൻ. സൽമാൻ ഖാൻ കൃഷ്ണമൃഗത്തിനെ വേട്ടയാടിയതാണ് ബിഷ്ണേയ് സംഘത്തിന്‍റെ വൈരാഗ്യത്തിനു കാരണം.

വരും ദിവസങ്ങളില്‍ അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ്; ഇന്ന് 9 ജില്ലകളിൽ യെലോ അലര്‍ട്ട്

ജല അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു

6 വയസുകാരനെക്കൊണ്ട് അശ്ലീല വീഡിയോ ചിത്രീകരിപ്പിച്ചു; ആൺസുഹൃത്തിനും അമ്മയ്ക്കുമെതിരെ കേസ്

ആലപ്പുഴയിലും പത്തനംതിട്ടയിലും വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

യുവാക്കൾക്കും പുതുമുഖങ്ങൾക്കും മുൻഗണന; പുനഃസംഘടനയ്‌ക്കൊരുങ്ങി കെപിസിസി