പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്നും നീക്കപ്പെട്ടവരുടെ പരാതികൾക്ക് മുൻഗണന നൽകണമെന്ന് സുപ്രീം കോടതി
ന‍്യൂഡൽഹി: പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ പരാതികൾക്ക് മുൻഗണന നൽകണമെന്ന് സുപ്രീം കോടതി. കൂടാതെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവരുടെ പേരുകൾ ഒഴിവാക്കണമെന്ന് ആവശ‍്യപ്പെട്ടുള്ള അപ്പീലുകൾ തത്കാലത്തേക്ക് മാറ്റിവയ്ക്കാനും കോടതി നിർദേശം നൽകി.
അപ്പീലുകളെ രണ്ട് വിഭാഗങ്ങളായി തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര‍്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല‍്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് ട്രൈബ‍്യൂണലുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കോൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ഇതിന്‍റെ പരിധിയിൽ വരുന്ന മണ്ഡലങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട രണ്ട് ലക്ഷത്തിലേറെ വോട്ടർമാരുടെ അപ്പീലുകൾക്ക് പ്രത‍്യേക പരിഗണന നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.