സുപ്രീം കോടതി

 
file image
India

മതപരിവർത്തനം നടത്തിയാൽ എസ്‌സി, എസ്ടി ആനുകൂല്യം ലഭിക്കില്ല; ഹൈക്കോടതി വിധി ശരിവച്ച് സുപ്രീം കോടതി

മത പരിവർത്തനം ചെയ്താല്‍ ജനനം പരിഗണിക്കാതെ പട്ടികജാതി പദവി നഷ്ടപ്പെടും

Namitha Mohanan

ന്യൂഡൽഹി: മതപരിവർത്തനം നടത്തിയാൽ പട്ടിക ജാതി, പട്ടിക വർ​ഗ ആനുകൂല്യം ലഭിക്കില്ലെന്ന ആന്ധ്ര ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ ഹർജിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.

‌ഹിന്ദു, സിഖ്, ബുദ്ധ മതസ്ഥര്‍ക്ക് മാത്രമാണ് പട്ടിക ജാതി പദവി ലഭിക്കുക. മറ്റു മതങ്ങളിലേക്ക് മാറിയാല്‍ സംവരണവും ആനുകൂല്യവും പട്ടിക ജാതി അതിക്രമം തടയല്‍ നിയമത്തിന്‍റെ പരിരക്ഷയും ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.

മത പരിവർത്തനം ചെയ്താല്‍ ജനനം പരിഗണിക്കാതെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് 1950-ലെ ഭരണഘടന (പട്ടികജാതി) ഉത്തരവില്‍ വ്യക്തമാക്കുന്നതായും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

മുസ്ലിങ്ങൾ വോട്ട് ബാങ്ക്; വന്ദേമാതരത്തെ കോൺഗ്രസ് എതിർത്തത് പ്രീണന രാഷ്ട്രീയത്തിന്‍റെ പേരിൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

വ്യാജ ഏജന്‍റുമാർക്കെതിരേ ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്

അണുബാധ; അണ്ണാ ഹസാരെ ആശുപത്രിയിൽ

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്