സ്ത്രീകൾക്ക് മാസം 2500 രൂപ വീതം നൽകുന്ന പദ്ധതി; രജിസ്ട്രേഷന് വൻ തിരക്ക്

 

പ്രതീകാത്മക ചിത്രം - freepik.com

India

സ്ത്രീകൾക്ക് മാസം 2500 രൂപ വീതം നൽകുന്ന പദ്ധതി; രജിസ്ട്രേഷന് വൻ തിരക്ക്

ഇതിനായി 5100 കോടി രൂപയാണ് ഡൽഹി സർക്കാർ നീക്കി വച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഡൽഹി സർക്കാർ പ്രഖ്യാപിച്ച ലക്ഷ്മി യോജന പദ്ധതിയിൽ ചേരുന്നതിനായി വൻ തിരക്ക്. സ്ത്രീകൾക്ക് മാസം 2500 രൂപ വീതം നൽകുന്ന പദ്ധതിയിൽ ഇതു വരെ 1,47,215 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1000 രൂപ ബാങ്ക് സേവിങ്സ് അക്കൗണ്ടിലേക്കും 1500 രൂപ സ്ഥിര നിക്ഷേപത്തിലേക്കുമായാണ് സർക്കാർ പണം നിക്ഷേപിക്കുക. മൂന്നു വർഷത്തിനു ശേഷം മാത്രമേ സ്ഥിര നിക്ഷേപത്തിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കൂ. സ്ത്രീകൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി.

ഇതിനായി 5100 കോടി രൂപയാണ് ഡൽഹി സർക്കാർ നീക്കി വച്ചിരിക്കുന്നത്. 21 മുതൽ 60 വയസു വരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ ചേരാം. വാർഷിക കുടുംബവരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. മറ്റേതെങ്കിലും പദ്ധതി വഴി സാമ്പത്തിക പിന്തുണ കിട്ടുന്നവർക്കും പദ്ധതിയിൽ ചേരാൻ സാധിക്കില്ല.

ആദായ നികുതി അടയ്ക്കുന്നവർ, സർക്കാർ ജീവനക്കാർ, കുടുംബത്തിൽ ആർക്കെങ്കിലും സർക്കാർ ജോലിയുള്ളവർ, മൂന്നിലധികം കുട്ടികൾ ഉള്ളവർ, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ എന്നിവർക്കും പദ്ധതിയിൽ ചേരാൻ സാധിക്കില്ല. മണ്ഡലത്തിലെ എംഎൽഎ അല്ലെങ്കിൽ എംപിയുടെ ശുപാർശക്കത്ത് അടക്കമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓഗസ്റ്റ് ഒന്ന് മുതലാണ് പദ്ധതി പ്രാബല്യത്തിൽ വന്നത്.

Get updates on WhatsApp

ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം നായ ഭക്ഷിച്ചു, നാല് പേർ‌ പിടിയിൽ

കൊച്ചിയിൽ ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകളെ നഗ്നരാക്കി 6.05 ലക്ഷത്തിന്‍റെ വൻ കവർച്ച

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന; കോളെജ് അധ്യാപകനടക്കം നാല് പേർ അറസ്റ്റിൽ

കോട്ടയത്ത് യുവാവിന്‍റെ മരണത്തിൽ സിപിഎം പഞ്ചായത്ത് അംഗമടക്കം ആറ് പേർ അറസ്റ്റിൽ