മലേറിയ മരുന്ന് കഴിച്ച എഴ് വയസുകാരി മരിച്ചു

 
India

മലേറിയ മരുന്ന് കഴിച്ച എഴ് വയസുകാരി മരിച്ചു; ആന്ധ്രയിൽ 52 പേർ ആശുപത്രിയിൽ

തെലങ്കാന അതിർത്തിയോട് ചേർന്നുള്ള ഗ്രാമത്തിൽ 71 പേർക്കാണ് മലേറിയ പ്രതിരോധ മരുന്നായ ക്ലോറോക്വിൻ ഗുളികകൾ നൽകിയത്

Sarath Nath MS

പോളവാരം: ആന്ധ്രാപ്രദേശിൽ മലേറിയ പ്രതിരോധത്തിനായി നൽകിയ ക്ലോറോക്വിൻ ഗുളിക കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട ഏഴ് വയസുകാരി മരിച്ചു. മരുന്ന് കഴിച്ച 52 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പോളവാരം ജില്ലയിലെ ഗൊള്ളഗുപ്പ ഗ്രാമത്തിലാണ് സംഭവം.

രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മാദിവി ജമുന ആണ് മരിച്ചത്. തെലങ്കാന അതിർത്തിയോട് ചേർന്നുള്ള ഗ്രാമത്തിൽ 71 പേർക്കാണ് മലേറിയ പ്രതിരോധ മരുന്നായ ക്ലോറോക്വിൻ ഗുളികകൾ നൽകിയത്. മരുന്ന് കഴിച്ചതിന് പിന്നാലെ പലർക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് 29 പേരെ തെലങ്കാനയിലെ ആശുപത്രിയിലേക്കും 24 പേരെ പ്രാദേശിക ആരോഗ്യകേന്ദ്രത്തിലേക്കും മാറ്റി. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. മറ്റ് രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി മൂന്ന് ശിശുരോഗ വിദഗ്ധർ ഉൾപ്പെടെയുള്ള പ്രത്യേക മെഡിക്കൽ സംഘങ്ങളെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ ക്യാമ്പും ആരംഭിച്ചു. കാകിനാഡ സർക്കാർ ജനറൽ ആശുപത്രിയിൽ നിന്നുള്ള ഒമ്പതംഗ വിദഗ്ധ സംഘം ഗ്രാമത്തിലെത്തി. വിജയവാഡ, രാജമഹേന്ദ്രവരം, കാകിനാഡ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് മെഡിക്കൽ സംഘങ്ങൾ കൂടി സ്ഥലത്തെത്തും. രോഗികളുടെ ചികിത്സയും ആരോഗ്യനിലയും സംബന്ധിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ തേടി. സംഭവത്തിൽ അന്വേഷണം നടത്താനും മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. കുട്ടിയുടെ മരണത്തിന് കൃത്യമായ കാരണം എന്താണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്റ്റർ ദിനേഷ് കുമാർ പറഞ്ഞു.

മലേറിയ ചികിത്സയ്ക്കുപയോഗിക്കുന്ന ആന്‍റിപാരസൈറ്റിക് മരുന്നാണ് ക്ലോറോക്വിൻ. മരുന്ന് കഴിച്ചതിന് പിന്നാലെ ഇത്രയധികം പേർക്ക് അസ്വസ്ഥത ഉണ്ടായതിന്‍റെ കാരണം അധികൃതർ പരിശോധിച്ചുവരികയാണ്.

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി

ഓണം തൂക്കി കുടുംബശ്രീ!!! 44.89 കോടിയുടെ വിറ്റുവരവ്

അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കി മെട്രൊ മൂന്നാം ഘട്ടം; നായത്തോടും അരീക്കലും സ്റ്റോപ്പ്

നേപ്പാളിലെ പ്രളയക്കെടുതി: മരണം 1,127 ആയി; 4,858 പേരെ ഇപ്പോഴും കാണാനില്ല

രണ്ട് പെൺമക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവതിക്കെതിരേ കേസെടുത്ത് പൊലീസ്