ഏഴുവയസുകാരിയെ അയൽവാസി ബലാത്സംഗം ചെയ്ത് കൊന്നു

 
India

ഏഴുവയസുകാരിയെ അയൽവാസി ബലാത്സംഗം ചെയ്ത് കൊന്നു; സംഭവം ആന്ധ്രാപ്രദേശിൽ

പീഡിപ്പിച്ച ശേഷം വെള്ളം നിറച്ചുവെച്ചിരുന്ന വീപ്പയിൽ മുക്കി കൊലപ്പെടുത്തി

Jisha P.O.

അമരാവതി: ആന്ധ്രാപദേശിൽ 7 വയസുകാരിയെ അയൽവാസിയായ യുവാവ് ബലാത്സംഗം ചെയ്തു കൊന്നു.അന്നമയ്യ ജില്ലയിലെ മദനപ്പള്ളെ നഗരത്തിലാണ് സംഭവം. 30 വയസുകാരനായ കുലവർധൻ എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്.

ഇയാൾ കുട്ടിയെ പീഡിപ്പിച്ച ശേഷം വെള്ളം നിറച്ചുവെച്ചിരുന്ന വീപ്പയിൽ മുക്കി കൊലപ്പെടുത്തി. തിങ്കളാഴ്ച രാവിലെ മുതലാണ് രണ്ടാംക്ലാസുകാരിയായ പെൺകുട്ടിയെ കാണാതായത്.

തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. സിസിടിവി അടക്കം പരിശോധിക്കുന്നതിനിടെ പ്രതിയുടെ വീട്ടിലെ വീപ്പക്കുള്ളിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മദ്യത്തിന് അടിമയായ പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ പ്രതിഷേധപ്രകടനം നടന്നു. ദേശീയപാതയടക്കം നാട്ടുകാർ ഉപരോധിച്ചു. അതേസമയം പ്രതിയെന്ന് സംശിയിക്കുന്ന യുവാവിനെ അടുത്തുള്ള തടാകയിൽ മരിച്ചനിലയിൽ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ