ബ്രിജ് ഭൂഷൺ

 
India

ലൈംഗികാതിക്രമ കേസ്; ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിങ്ങിനെ വെറുതെ വിട്ടതിനെതിരേ കോടതിയെ സമീപിച്ച് ഗുസ്തി താരങ്ങൾ

4 വനിതാ ഗുസ്തി താരങ്ങളാണ് ഡൽഹി സെഷൻസ് കോടതിയെ സമീപിച്ചത്

Aswin AM

ന‍്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ ബിജെപി നേതാവും മുൻ ഗുസ്തി ഫെഡറേഷൻ അധ‍്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കുറ്റവിമുക്തനാക്കിയതിനെതിരേ 4 വനിതാ ഗുസ്തി താരങ്ങൾ ഡൽഹി സെഷൻസ് കോടതിയെ സമീപിച്ചു.

കോടതി ഓഗസ്റ്റ് 3ന് പുറപ്പെടുവിച്ച വിധി നിയമപരമായി നിലനിൽക്കാത്തതാണെന്നും റദ്ദാക്കണമെന്നുമാണ് ഗുസ്തി താരങ്ങളുടെ ആവശ‍്യം. മുതിർന്ന അഭിഭാഷക റെബേക്ക ജോൺ വഴിയാണ് ഗുസ്തി താരങ്ങൾ ഹർജി സമർപ്പിച്ചത്.

സെപ്റ്റംബർ 26ന് കോടതി ഹർജി പരിഗണിക്കും. തെളിവുകളെ അടിസ്ഥാനപ്പെടുത്തി വിലയിരുത്തുന്നതിനു പകരം ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയായവർ എങ്ങനെ പെരുമാറണം എന്ന പരമ്പരാഗത വാർപ്പുമാതൃകകളെ ആശ്രയിച്ചാണ് വിധി പുറപ്പെടുവിച്ചതെന്ന് ഹർജിയിൽ ഗുസ്തി താരങ്ങൾ ചൂണ്ടിക്കാട്ടി.

തൊഴിലിടങ്ങളിൽ‌ ലൈംഗിക പീഡനം നേരിടുന്ന സ്ത്രീകൾ തങ്ങളുടെ തൊഴിൽ സംരക്ഷിക്കുന്നതിനു വേണ്ടി എന്തുകൊണ്ട് മൗനം പാലിക്കാൻ തീരുമാനിക്കുന്നു എന്നത് മനസിലാക്കുന്നതിൽ കോടതി പരാജയപ്പെട്ടുവെന്നും ഇവരുടെ ഹർജിയിൽ പറയുന്നു.

തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ബ്രിജ് ഭൂഷൺ സിങ്ങിനെയും മുൻ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദജ് തോമറിനെയും കോടതി കുറ്റവിമുക്തരാക്കിയത്. ആരോപണങ്ങൾ കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതമാണെന്ന് സംശയിക്കാവുന്നതുമാണെന്നായിരുന്നു കോടതിയുടെ വിധിന‍്യായത്തിൽ പറഞ്ഞിരുന്നത്.

ഡൽഹിയിലും സാന്നിധ്യം വ്യാപിപ്പിക്കാൻ ജനസുരാജ്; ഞായറാഴ്ച പ്രശാന്ത് കിഷോറിന് സ്വീകരണം

ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതിന് ട്രംപിന് നന്ദി; പാക് പ്രധാനമന്ത്രിയുടെ യുഎൻ പ്രസംഗം പങ്കുവച്ച് യുഎസ് പ്രസിഡന്‍റ്

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതിക്ക് കുത്തേറ്റു, ആശുപത്രിയിൽ

വിനോദയാത്ര സംഘത്തിന്‍റെ കാർ പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്

പണം വാങ്ങിയിരുന്നത് വിദേശ അക്കൗണ്ടുകൾ വഴി, ബ്രാഞ്ചുകൾക്ക് ലൈസൻസില്ല; പാർവതി മായ ഷാജിയുടെ കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്ത്