Shashi Tharoor

 
India

വഴുതി വീണ് വലതുകാലിന്‍റെ എല്ലൊടിഞ്ഞു; വീൽ ചെയറിൽ പാർലമെന്‍റിലെത്തി ശശി തരൂർ | video

പാർലമെന്‍റ് നടപടികൾക്കായി എത്തിയ തരൂർ പ്രതിഷേധങ്ങൾക്കിടയിലൂടെ ഫോണിൽ സംസാരിച്ച് വരുമ്പോഴാണ് വീണത്

Namitha Mohanan

ന്യൂഡൽഹി: പാർലമെന്‍റ് കവാടത്തിൽ കാൽ വഴുതി വീണ ശശി തരൂർ എംപിക്ക് പരുക്ക്. പരിശോധനയിൽ അദ്ദേഹത്തിന്‍റെ വലതുകാലിലെ എല്ലിന് ഒടിവുള്ളതായി സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.

പാർലമെന്‍റ് നടപടികൾക്കായി എത്തിയ തരൂർ പ്രതിഷേധങ്ങൾക്കിടയിലൂടെ ഫോണിൽ സംസാരിച്ച് വരുമ്പോഴാണ് വീണത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരുക്കേറ്റെങ്കിലും പാർലമെന്‍ററി കാര്യങ്ങൾ മുടങ്ങില്ലെന്ന് തരൂർ അറിയിച്ചു. പിന്നാലെ തരൂർ വീൽചെയറിൽ പാർലമെന്‍റിലെത്തുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.