രേവന്ത് റെഡ്ഡി

 

File

India

ശിവൻ പാവങ്ങളുടെ ദൈവം, രാമൻ പണക്കാരുടെയും: വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി

''മോദിജി എന്തുകൊണ്ടാണ് ഹർ ഹർ മഹാദേവ് എന്നു പറയാത്തത്? ഏതെങ്കിലും വേദിയിലും ബിജെപിക്കാർ ഹർ ഹർ മഹാദേവ് പറഞ്ഞിട്ടുണ്ടോ? അവർ ജയ് ശ്രീറാം മാത്രമേ പറയൂ'' എന്നും തെലങ്കാന മുഖ്യമന്ത്രി

MV Desk

ന്യൂഡൽഹി: ബിജെപിക്കെതിരേ പരിഹാസശരം തൊടുത്ത്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമർശം വലിയ വിവാദമായി. "ശിവൻ ദരിദ്രരുടെ ദൈവമാണ്, രാമൻ ധനികരുടെ ദൈവമാണ്" എന്നായിരുന്നു ഒരു പരിപാടിയിൽ രേവന്ത് റെഡ്ഡിയുടെ പ്രസ്താവന.

വടക്കേ ഇന്ത്യയിലുടനീളം ബിജെപിക്ക് ലഭിച്ച തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് കാരണമായി, ബിജെപി "ശ്രീരാമനെ മോഷ്ടിച്ചു" എന്നാണ് റെഡ്ഡിയുടെ ആരോപണം. "ഞങ്ങൾ ദ്രാവിഡരാണ്. വടക്കേ ഇന്ത്യയിൽ ഉള്ളവർ ആര്യന്മാരാണ്. ഞങ്ങൾ ശിവഭക്തരാണ്. വടക്കേ ഇന്ത്യക്കാർ ശ്രീരാമ ഭക്തരാണ്. ബിജെപി രാമനെ മോഷ്ടിച്ചു. ഇതൊരു വികാരമാണ്, ഒരു ബോധ്യമാണ്. മോദിജി എന്തുകൊണ്ടാണ് ഹർ ഹർ മഹാദേവ് എന്നു പറയാത്തത്? ഏതെങ്കിലും വേദിയിലും ബിജെപിക്കാർ ഹർ ഹർ മഹാദേവ് പറഞ്ഞിട്ടുണ്ടോ? അവർ ജയ് ശ്രീറാം മാത്രമേ പറയൂ. ഞങ്ങൾ ഹർ ഹർ മഹാദേവ് പറയുമ്പോൾ അവർക്ക് ഇഷ്ടപ്പെടില്ല," റെഡ്ഡി പറഞ്ഞു.

ശിവൻ ദരിദ്രരുടെ ദൈവവും, രാമൻ ധനികരുടെ ദൈവവുമാണെന്നും, ബിജെപി ധനികരുടെ പാർട്ടിയാണെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.

ശ്രീരാമനും പരമശിവനും ഇടയിൽ രാഷ്ട്രീയ വിഭജനം സൃഷ്ടിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി ചെയ്യുന്നതെന്ന് കേന്ദ്ര മന്ത്രി സഞ്ജയ് കുമാർ ബണ്ടി ആരോപിച്ചു. "മുസ്‌ലിം എന്നാൽ കോൺഗ്രസ്, കോൺഗ്രസ് എന്നാൽ മുസ്‌ലിം" എന്ന് നേരത്തേ പ്രസ്താവിച്ച റെഡ്ഡി, ഇപ്പോൾ ശ്രീരാമനും ശിവനും ഇടയിൽ രാഷ്ട്രീയ അതിർവരമ്പുകൾ വരയ്ക്കുകയാണെന്നും ബണ്ടി കുറ്റപ്പെടുത്തി.

"വെമുലവാഡയിൽ ദക്ഷിണ കാശിയും ഭദ്രാചലത്തിൽ ദക്ഷിണ അയോധ്യയും ഉള്ള തെലങ്കാനയുടെ മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡി. ശ്രീരാമനെയും പരമശിവനെയും വടക്കും തെക്കുമായി വിഭജിക്കാതിരിക്കാനുള്ള ബോധം അദ്ദേഹത്തിന് ഉണ്ടാകേണ്ടതാണ്," ബണ്ടി പറഞ്ഞു. സ്വാതന്ത്ര്യാനന്തരം വെമുലവാഡ ശ്രീ രാജരാജേശ്വര സ്വാമി ക്ഷേത്രം സന്ദർശിച്ച ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏഷ്യൻ ഗെയിംസിൽ ചരിത്രം വെടിവച്ചി‌ട്ട് ഇന്ത്യയുടെ നീരു

"ശിവനെയും രാമനെയും ഭിന്നിപ്പിക്കാൻ ശ്രമം", രേവന്ത് റെഡ്ഡിക്കെതിരേ ബിജെപി

മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നു; വാർത്താ സമ്മേളനത്തിൽ പുതിയ ക്രമീകരണം വരുന്നു

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് 19 കാരൻ മരിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ