സിദ്ധിവിനായക ക്ഷേത്രം

 
India

സിദ്ധിവിനായക ക്ഷേത്രത്തിലെ കാണിക്ക തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ‍്യമന്ത്രി

കഴിഞ്ഞ 5 വർഷത്തെ ക്ഷേത്ര രേഖകൾ പരിശോധിക്കണമെന്ന് മുഖ‍്യമന്ത്രി നിർദേശം നൽകി

Aswin AM

മുംബൈ: പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിലെ കാണിക്ക തട്ടിപ്പിൽ മഹാരാഷ്ട്ര മുഖ‍്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ 5 വർഷത്തെ ക്ഷേത്ര രേഖകൾ പരിശോധിക്കണമെന്ന് അദ്ദേഹം നിർദേശം നൽകിയതായി ഒരു ഉന്നത ഉദ‍്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ക്ഷേത്രത്തിൽ നിന്നും പ്രതിവർഷം ഏകദേശം 18 കോടി രൂപ മോഷണം പോകുന്നുവെന്ന് നവനിർമാൺ സേന തലവൻ രാജ് താക്കറെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 9 ജീവനക്കാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഉപമുഖ‍്യമന്ത്രി ഏക്നാഥ് ഷിൻഡെ കഴിഞ്ഞ മാസം ആവശ‍്യപ്പെട്ടിരുന്നു. 2023 മുതൽ 2026വരെയുള്ള കാലയളവിൽ ക്ഷേത്രത്തിലെ സംഭാവനകളുടെ കണക്ക് ക്ഷേത്ര ട്രസ്റ്റിന്‍റെ പ്രതിനിധി സംഘം മുഖമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നാണ് ഉദ‍്യോഗസ്ഥർ പറയുന്നത്.

എറണാകുളത്ത് 25 ഏക്കർ പാടം നികത്തി ക്രിക്കറ്റ് സ്റ്റേഡിയം പണിയാൻ സർക്കാർ അനുമതി

ട്രംപിന്‍റെ മരുമകൻ കൊച്ചിയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഝാർഖണ്ഡ് പരീക്ഷ ക്രമക്കേട്; വിദ‍്യാർഥികളുമായി ചർച്ച നടത്തി സർക്കാർ

"എനിക്ക് നിങ്ങളെ അറിയില്ല, പക്ഷേ വല്ലാത്ത സ്നേഹം തോന്നുന്നു"; അർജുൻ ആയങ്കിയെ പിന്തുണച്ച് സനൽകുമാർ ശശിധരൻ

'വീട്ടിൽ വരുന്നവരെ തടയുന്നു'; സുരക്ഷാ ഉദ‍്യോഗസ്ഥനെ മാറ്റണമെന്ന് അഭിജീത് ദിപ്കെ