ഗണേശവിഗ്രഹ നിമജ്ജനത്തിനിടെ 6 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

 

പ്രതീകാത്മക ചിത്രം

India

ഗണേശവിഗ്രഹ നിമജ്ജനത്തിനിടെ 6 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

ശിരീഷ അനാഥാലയത്തിലെ അന്തേവാസികളായ കുട്ടികളാണ് മരിച്ചത്

Namitha Mohanan

ഹൈദരബാദ്: ഗണേശ ചതുർഥിയോടനുബന്ധിച്ച് നടന്ന വിഗ്രഹ നിമജ്ജനത്തിനിടെ ആറ് കുട്ടികള്‍ മുങ്ങി മരിച്ചു. ശിരീഷ അനാഥാലയത്തിലെ അന്തേവാസികളായ കുട്ടികളാണ് മരിച്ചത്. തെലങ്കാനയിലെ സംഘറെഡി ജില്ലയിലെ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം.

അനാഥാലയത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കുളത്തിലേക്ക് എട്ട് പേര്‍ അടങ്ങുന്ന സംഘം വിഗ്രഹ നിമജ്ജനത്തിനായി പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. കുട്ടികൾ മുങ്ങുന്നത് കണ്ട് ഉടന്‍ തന്നെ നാട്ടുകാരും സമീപത്തുണ്ടായിരുന്ന തൊഴിലാളികളും എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരെ മാത്രമേ രക്ഷപ്പെടുത്താനായുള്ളൂ.

മൂന്ന് അടിയിലധികം ഉയരമുള്ള ഏതൊരു വിഗ്രഹം നിമജ്ജനം ചെയ്യുമ്പോഴും പൊലീസില്‍ വിവരം അറിയിക്കണമെന്ന് കർശന നിർദേശമുണ്ടായിരുന്നു. ക്രമീകരണങ്ങളും സഹായങ്ങളും നല്‍കുന്നതിനായി ഒരു വെബ്‌സൈറ്റ് തന്നെ സജ്ജീകരിച്ചതായും പൊലീസ് പറഞ്ഞു. എന്നാൽ അനുമതി തേടാതെയാണ് ഇവർ വിഗ്രഹ നിമജ്ജനം ചെയ്തതെനന് പൊലീസ് പറയുന്നു. പിന്നാലെ കേസെടുത്ത പൊലീസ് ശിരീഷ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിലെ വാര്‍ഡനെ അറസ്റ്റ് ചെയ്തു.

76ന്‍റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; രാജ്യത്തൊട്ടാകെ വിപുലമായ ആഘോഷവുമായി ബിജെപി, വീടുകളിൽ ദീപം തെളിയിക്കാൻ നിർദേശം

ഇടുക്കിയിൽ വാഹനങ്ങൾ തകർത്ത് കാട്ടാന; നശിപ്പിച്ചത് രണ്ട് എസ്‌‍യുവികൾ

മാസപ്പടി കേസ്; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകിയവരിൽ ശശിധരൻ കർത്തയും, ഇഡിക്കെതിരേ ഗുരുതര ആരോപണം

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സൈന്യം

ഇന്ത്യയിൽ കൂട്ടപ്പിരിച്ചുവിടലുമായി അഡിഡാസ്; 50 ശതമാനത്തോളം പേർ‌ക്ക് ജോലി നഷ്ടപ്പെടും