ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ് (പ്രതീകാത്മക ചിത്രം)

 

representative image

India

കാർഗോ ഏരിയയിൽ പുക; ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിന് രാജ്കോട്ടിൽ അടിയന്തര ലാൻഡിങ്

സംഭവസമയം വിമാനത്തിൽ 194 യാത്രക്കാരുണ്ടായിരുന്നു

Sarath Nath MS

ന്യൂഡൽഹി: ദുബായിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം അടിയന്തരമായി രാജസ്ഥാനിലെ രാജ്കോട്ടിൽ ഇറക്കി. യാത്രയ്ക്കിടെ വിമാനത്തിലെ കാർഗോ ഏരിയയിൽ നിന്ന് പുക ഉയർന്നതിനെ തുടർന്നാണ് നടപടി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.

സംഭവസമയം വിമാനത്തിൽ 194 യാത്രക്കാരുണ്ടായിരുന്നു. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കി. പുക ഉ‍യർന്നതിനെ തുടർന്ന് പൈലറ്റുമാർ ഉടൻ തന്നെ സമീപത്തെ രാജ്കോട്ട് വിമാനത്താവളത്തെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്യാനുള്ള സംവിധാനം ഒരുക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും യാത്രക്കാർക്ക് കുഴപ്പമൊന്നുമില്ലെന്നും രാജ്കോട്ട് വിമാനത്താവളം ഡയറക്റ്റർ ദിഗന്ത ബോറ പറഞ്ഞു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും