ധ്രുവ് റാഠി

 
India

"ഞാൻ ഇന്ത്യൻ പൗരൻ, പൊലീസ് എന്നെ കിഡ്നാപ്പ് ചെയ്യുകയായിരുന്നു"; വീഡിയോയുമായി ധ്രുവ് റാഠി

"എന്നെ നിയമപരമായി അറസ്റ്റ് ചെയ്യുകയല്ല ചെയ്തതെന്നും, മറിച്ച് വീട്ടിൽ അതിക്രമിച്ചുകയറി പൊലീസ് ഗുണ്ടകളെപ്പോലെ തട്ടിക്കൊണ്ടുപോകുകയായിരുന്നു"

Namitha Mohanan

ന്യൂഡൽഹി: താൻ ഇന്ത്യൻ പൗരൻ ആണെന്ന് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. ജർമൻ പൗരനാണെന്ന തരത്തിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും പാസ്പോർട്ട് ഉയർത്തിക്കാട്ടി ധ്രുവ് റാഠി വിശദീകരിച്ചു.

തന്നെ പൊലീസ് കിഡ്നാപ്പ് ചെയ്യുകയായിരുന്നെന്ന് ധ്രുവ് റാഠി പറഞ്ഞു. തന്നെ നിയമപരമായി അറസ്റ്റ് ചെയ്യുകയല്ല ചെയ്തതെന്നും, മറിച്ച് വീട്ടിൽ അതിക്രമിച്ചുകയറി പൊലീസ് ഗുണ്ടകളെപ്പോലെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നുമാണ് വീഡിയോയിൽ അദ്ദേഹം ആരോപിച്ചത്.

രാവിലെ 7 മണിയോടെ 20-ഓളം പേർ ബെഡ്‌റൂമിലേക്ക് അതിക്രമിച്ചുകയറി തന്നെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തന്‍റെയും മാതാപിതാക്കളുടെയും ഫോണുകൾ പിടിച്ചെടുക്കുകയും, അഭിഭാഷകനെ കാണാനോ ഫോൺ ഉപയോഗിക്കാനോ അനുവദിക്കാതെ കസ്റ്റഡിയിൽ വെക്കുകയും ചെയ്തെന്നും രാജ്യത്ത് ഏകാധിപത്യമാണ് നടക്കുന്നതെന്നും അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണുള്ളതെന്നും അദേഹം വിമർശിച്ചു.