പുതപ്പും തലയിണയും ഇനി സ്ലീപ്പർ കോച്ചിലും; പക്ഷേ ചുമ്മാ കിട്ടില്ല!

 

represenrarive image

India

പുതപ്പും തലയിണയും ഇനി സ്ലീപ്പർ കോച്ചിലും; പക്ഷേ ചുമ്മാ കിട്ടില്ല!

ജനുവരി ഒന്നു മുതലാണ് ദക്ഷിണ റെയിൽവേ ബെഡ് റോളുകൾ ലഭ്യമാക്കി തുടങ്ങുക

Namitha Mohanan

ട്രെയിനിൽ നിലവിൽ എസി കോച്ചുകളിൽ മാത്രം ലഭ്യമാവുന്ന ബെഡ് റോളുകൾ സ്ലീപ്പർ കോച്ചുകളിലേക്കും ലഭ്യമാക്കാൻ ദക്ഷിണ റെയിൽവേ. ജനുവരി ഒന്നു മുതൽ പുതപ്പും വിരിയും തലയിണയും സ്ലീപ്പർ കോച്ചിലും ലഭിച്ച് തുടങ്ങും. പക്ഷേ വാടക കൊടുക്കണം.

സംഭവം എസി കോച്ചിലെ പോലെ ചുമ്മാ കിട്ടില്ല, പണം നൽകണം എന്നതുമാത്രമാണ് നിബന്ധന. 10 ട്രെയിനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇവയിൽ ചെന്നൈയിൽ നിന്നും തിരിച്ചും കേരളത്തിലൂടെ കടന്നു പോവുന്ന 5 ട്രെയിനുകളും ഉൾപ്പെടുന്നു.

രാജ്യത്ത് ആദ്യമായാണ് സ്ലീപ്പർ കോച്ചിലും ബെഡ് റോൾ സൗകര്യം ഒരുക്കുന്നത്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. 50 രൂപയ്ക്ക് ബെഡ്ഷീറ്റും തലയിണയും തലയിണക്കവറും ലഭിക്കും. തലയിണയും തലയിണക്കവറും മാത്രം മതിയെങ്കിൽ 30 രൂപയും ബെഡ്ഷീറ്റ് മാത്രമെങ്കിൽ 20 രൂപയും എന്നിങ്ങനെയാണ് നിരക്ക്.

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

ജീവനക്കാരുടെ പണിമുടക്ക്; അഞ്ച് ദിവസം ബാങ്കുകൾ പൂട്ടിക്കിടക്കും

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി കസ്റ്റഡിയിൽ; ജയിലിലേക്ക് മാറ്റി