നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 പേർ മരിച്ചു

 
India

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 പേർ മരിച്ചു

1990 മുതൽ മദ്യനിരോധനം പ്രാബല്യത്തിലുള്ള സംസ്ഥാനമാണ് നാഗാലാൻഡ്

Sarath Nath MS

കൊഹിമ: നാഗാലാൻഡിൽ വ്യാജ മദ്യം കഴിച്ച് 19 പേർ മരിച്ചു. മൊകോക്‌ചുങ്, ട്യൂൺസാങ് എന്നി ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.

സംഭവത്തിൽ അഡിഷണൽ പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. വ്യാപകമായ റെയ്ഡ് നടത്തിയ പൊലീസ് 19 പേരെ അറസ്റ്റ് ചെയ്യുകയും 3,000ത്തോളം കുപ്പി വ്യാജമദ്യം പിടിച്ചെടുക്കുകയും ചെയ്തു. വ്യാജ മദ്യത്തിന്‍റെ ഉറവിടം കണ്ടെത്താനായി പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.

വ്യാജ മദ്യത്തിന്‍റെ സാമ്പിളുകൾ ഫൊറൻസിക് പരിശോധയ്ക്കായി ഗുവാഹട്ടിയിലേക്ക് അയച്ചിട്ടുണ്ട്. 1990 മുതൽ മദ്യനിരോധനം പ്രാബല്യത്തിലുള്ള സംസ്ഥാനമാണ് നാഗാലാൻഡ്.

തിരുവോണം ബമ്പർ വിജയി കണ്ണൂരിൽ നിന്ന്? മുഴുവൻ ഫലവും അറിയാം

ഇന്ത‍്യൻ ജേഴ്സിയിലെ അവസാന ടൂർണമെന്‍റ് ഏത്? സ്ഥിരീകരിച്ച് വിരാട് കോലി

ജ്ഞാനേഷ് കുമാറിനെതിരായ ഇംപീച്ച്‌മെന്‍റ് നീക്കത്തിന് അടിസ്ഥാനമില്ലെന്ന് മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

എടിഎമ്മിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാം; ചാർജ് ഈടാക്കില്ലെന്ന് ബാങ്കുകൾ

ദക്ഷിണാഫ്രിക്കൻ പരമ്പര; ഓസ്ട്രേലിയൻ താരത്തിന് പരുക്ക്, പരമ്പര നഷ്ടമാകും