ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ ഡ്യൂട്ടിക്കിടെ എസ്എസ്ബി ജവാൻ ജീവനൊടുക്കി

 
India

ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ ഡ്യൂട്ടിക്കിടെ എസ്എസ്ബി ജവാൻ ജീവനൊടുക്കി

ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് സംഭവം

Sarath Nath MS

മഹാരാജ്ഗഞ്ച്: ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ ഡ്യൂട്ടിക്കിടെ സശസ്ത്ര സീമാ ബൽ (എസ്എസ്ബി) ജവാൻ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് സംഭവം.

ബിഹാറിലെ ഔറംഗബാദ് സ്വദേശി മൻജീത് കുമാർ ആണ് മരിച്ചത്. എസ്എസ്ബിയുടെ 66ാം ബറ്റാലിയനിൽ ഖനുവാ ഔട്ട് പോസ്റ്റിലായിരുന്നു മൻജീതിന്‍റെ പോസ്റ്റിങ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.40ഓടെ മൻജീത് തന്‍റെ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു. വിവരമറിഞ്ഞ് മുതിർന്ന എസ്എസ്ബി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി.

രണ്ടര മാസം മുൻപാണ് മൻജീതിന്‍റെ മൂത്ത സഹോദരൻ മരിച്ചത്. തുടർന്ന് അവധിക്ക് ശേഷം ഒക്റ്റോബർ മൂന്നിന് തിരിച്ച് ജോലിക്കെത്തിയ മൻജീത് അന്നുമുതൽ മാനസികസമ്മർദത്തിലായിരുന്നുവെന്നാണ് വിവരം.