ഓഹരി വിപണികളിലും സ്വർണവിലയിലും കുതിപ്പ്

 
India

ഓഹരി വിപണികളിലും സ്വർണവിലയിലും കുതിപ്പ്; എണ്ണ വില കുത്തനെ ഇടിഞ്ഞു

ജപ്പാൻ നിക്കൈ 5.34 ശതമാനം ഉയർന്നു

Jisha P.O.

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിന് താൽക്കാലിക ആശ്വാസമുണ്ടായതോടെ അസംസ്കൃത എണ്ണവിലയിൽ വൻ ഇടിവ്. ബ്രെന്‍റ് ക്രൂഡ് 13 ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 94 ഡോളർ എന്ന നിലയിലെത്തി. യുദ്ധം താൽക്കാലികമായി അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഓഹരി വിപണിയിലും പ്രകടമായി. ഓഹരി വിപണികളിൽ കുതിപ്പാണ് രേഖപ്പെടുത്തിയത്.

ജപ്പാൻ നിക്കൈ 5.34 ശതമാനം ഉയർന്നു. ഹോങ്കോങ് ഓഹരി വിപണി 2.60 ശതമാനവും ദക്ഷിണ കൊറിയൻ വിപണി 5.89 ശതമാനവും ഉയർന്നു. ഇന്ത്യൻ ഓഹരി വിപണിയിലും ഇതേ സാഹചര്യത്തിലാണ് ഉള്ളത്.

യുഎസ് വിപണിയിലും കുതിപ്പുണ്ടായി. ആഗോള വിപണിയിൽ സ്വർണവില മൂന്ന് ശതമാനത്തിലേറെ ഉയർന്ന് ട്രോയ് ഔൺസിന് 4809 ഡോളർ എന്ന നിലയിലെത്തി. വെള്ളി വില 5 ശതമാനത്തോളം ഉയർന്ന് ട്രോയ് ഔൺസിന് 76.47 എന്ന ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത