പ്രതീകാത്മക ചിത്രം

 
India

ബെംഗളൂരുവിൽ അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരേ കർശന നടപടി; 263 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു

ബെംഗളൂരു നഗരപരിധിയിൽ ബുധനാഴ്ച പ്രത്യേക എൻഫോഴ്‌സ്‌മെന്‍റ് ഡ്രൈവിന്‍റെ ഭാഗമായാണ് പരിശോധന നടത്തിയത്

Sarath Nath MS

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി സർവീസ് നടത്തിയ ബൈക്ക് ടാക്‌സികൾക്കെതിരേ കർണാടക ഗതാഗത വകുപ്പ് വ്യാപക പരിശോധന നടത്തി. സ്വകാര്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന 263 ഇരുചക്രവാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു. ബെംഗളൂരു നഗരപരിധിയിൽ ബുധനാഴ്ച പ്രത്യേക എൻഫോഴ്‌സ്‌മെന്‍റ് ഡ്രൈവിന്‍റെ ഭാഗമായാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ വാണിജ്യ സർവീസ് നടത്തിയതായി കണ്ടെത്തിയ 263 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തതായി ബെംഗളൂരു ദക്ഷിണ മേഖല അഡിഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ (എൻഫോഴ്‌സ്‌മെന്റ്) ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. സ്വകാര്യ രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ വാണിജ്യ യാത്രാസേവനങ്ങൾക്ക് ഉപയോഗിക്കുന്നത് മോട്ടോർ വാഹന നിയമത്തിന്‍റെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് വാഹനങ്ങൾ പിടിച്ചെടുത്തതെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം