സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് ഡിറ്റർജന്‍റ് പൗഡർ; 40 കുട്ടികൾ ആശുപത്രിയിൽ

 
India

സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് ഡിറ്റർജന്‍റ് പൗഡർ; 40 കുട്ടികൾ ആശുപത്രിയിൽ

ബിഹാറിലെ നളന്ദയിൽ പറസി മിഡിൽ സ്കൂളിലാണ് സംഭവം

Namitha Mohanan

പട്ന: ബിഹാറിലെ നളന്ദയിൽ പറസി മിഡിൽ സ്കൂളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 40 കുട്ടികൾ ചികിത്സ തേടി. കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്‍റ് പൊടി ചേർത്തതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്.

ഭക്ഷണം കഴിച്ച് ഉടനെ കുട്ടികൾക്ക് ഛർ‌ദ്ദിയും വയറുവേദനയും ഉണ്ടായതോടെ സ്കൂൾ അധികൃതർ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ സോയ്ബീനിൽ ഉപ്പ് കുറവാണെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഉപ്പിന് പകരം അബദ്ധത്തിൽ ഡിറ്റർജന്‍റ് പൗഡർ ചേർക്കുകയായിരുന്നു. മറ്റൊരു സ്‌കൂളിൽ നിന്നാണ് ഈ സ്‌കൂളിലേക്ക് ഭക്ഷണം എത്തിച്ചതെന്നും അധികൃതർ പറഞ്ഞു.

വ്യാപാര ബന്ധം ശക്തിപ്പെടുത്തൽ; കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്‍റെ നേതൃത്വത്തിൽ സിംഗപ്പൂർ പര്യടനത്തിന് തുടക്കമായി

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോട് കൂടിയ അവധി; ചരിത്രപരമായ മാറ്റവുമായി വിജയ് സർക്കാർ

കശ്മീരിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ലഹരിക്കെതിരേ വ്യാപക പ്രചാരണം; പിന്നാലെ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

എല്ലാ എംഎൽഎമാർക്കും സർക്കാർ വക കാർ; തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനവുമായി വിജയ്