കൈലാഷ് വിജയവർ‌ഗീയ

 
India

''പഞ്ചസാരയുടെ വില വർധിപ്പിക്കണം''; 40 വയസ് കഴിഞ്ഞവർ പൂർണമായി ഒഴിവാക്കണമെന്ന് മധ‍്യപ്രദേശ് മന്ത്രി

ബിജെപി നേതാവും മധ‍്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയവർ‌ഗീയയാണ് പഞ്ചസാരയുടെ വില വർധിപ്പിക്കണമെന്ന് ആവശ‍്യപ്പെട്ടത്

Aswin AM

ഇന്ദോർ: രാജ‍്യത്ത് പഞ്ചസാരയുടെ വില വർധിപ്പിക്കണമെന്ന് ബിജെപി നേതാവും മധ‍്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയവർ‌ഗീയ. 40 വയസിലേറയുള്ളവർ പഞ്ചസാര പൂർണമായി ഒഴിവാക്കണമെന്നും പകരം അപൂർവമായി ശർക്കര ഉപയോഗിക്കാമെന്നാണ് മന്ത്രി പറയുന്നത്. പഞ്ചസാരയ്ക്ക് രാജ‍്യത്ത് വില കുതിച്ചുയരുന്ന സാഹചര‍്യത്തിലാണ് മന്ത്രി ഇത്തരത്തിലൊരു പരാമർശം നടത്തിയിരിക്കുന്നത്.

മാധ‍്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രിയുടെ പരാമർശം. പഞ്ചസാരയുടെ വില ശരിക്കും കുറയണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഇക്കാലത്ത് 90 ശതമാനം ആളുകൾക്കും മധുരം ഇഷ്ടമല്ലെന്നും താൻ മധുരപലഹാരങ്ങൾ കഴിക്കാറില്ലെന്നും മന്ത്രി പറയുന്നു.

കുട്ടികൾക്ക് സർക്കാർ റേഷൻ കടകൾ മുഖേന മാത്രം പഞ്ചസാര നൽകിയാൽ മതിയെന്നും 40 വയസിലേറെയുള്ളവർക്ക് സൗജന‍്യമായോ കുറഞ്ഞ വിലയ്ക്കോ നൽകേണ്ടതില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി. എന്നാൽ മന്ത്രിയുടെ പ്രസ്താവനക്കെതിരേ മധുപ്രദേശ് കോൺഗ്രസ് അധ‍്യക്ഷൻ‌ ജിത്തു പട്‌വാരി അടക്കമുള്ളവർ രംഗത്തെത്തി. ബിജെപിയുടെ ഈ ചിരിക്ക് വരുന്ന തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

വാഹന ഉടമകൾക്ക് ആശ്വാസ വാർത്ത: ഇ10 പെട്രോൾ വീണ്ടും വിപണിയിലേക്ക്, പക്ഷേ...

ഖമനേയി മരിച്ചിട്ടില്ല, മരിച്ചെങ്കിൽ ഇറാന്‍റേത് നല്ല നാടകം തന്നെ: ഡോണൾഡ് ട്രംപ്

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതിയ ശേഷം നാടുവിട്ട 17 കാരൻ വാരണാസിയിലെത്തിയിട്ടില്ലെന്ന നിഗമനത്തിൽ പൊലീസ്

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ