നോറ ഫത്തേഹി

India

സുകേഷ് ചന്ദ്രശേഖറിന്‍റെ 200 കോടിയുടെ തട്ടിപ്പ് കേസ്; ഡൽഹി കോടതിയിൽ ഹാജരായി നടി നോറ ഫത്തേഹി

അഡിഷണൽ സെഷൻസ് ജഡ്ജി ഗഗൻദീപ് സിങ്ങിന് മുന്നിലാണ് കേസിലെ സാക്ഷിയായ നോറ ഹാജരായത്

Sarath Nath MS

ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ പ്രതിയായ 200 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് നടി നോറ ഫത്തേഹി ഡൽഹി കോടതിയിൽ ഹാജരായി. വെള്ളിയാഴ്ച അഡിഷണൽ സെഷൻസ് ജഡ്ജി ഗഗൻദീപ് സിങ്ങിന് മുന്നിലാണ് നോറ ഹാജരായത്. കേസിലെ സാക്ഷിയാണ് നോറ.

നേരത്തേ രണ്ട് തവണ കോടതി നോറയ്ക്ക് സമൻസ് അയച്ചിരുന്നു. നവംബർ ആറിന് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് നോറയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം കോടതി പരിഗണിച്ചില്ല.

"ഇത് നിസാരമായി കാണാനാകില്ല. സാക്ഷിയെന്ന നിലയിൽ നിങ്ങൾ കോടതിയിൽ ഹാജരാകേണ്ടതായിരുന്നു. നിങ്ങളുടെ പെരുമാറ്റം ശരിയല്ല. കോടതിയെ നിസാരമായി കാണരുത്" എന്ന് കോടതി മുന്നറിയിപ്പ് നൽകി. തുടർന്ന് നോറ കോടതിയിൽ ഹാജരാവുകയായിരുന്നു.