വേശ്യാവൃത്തിക്കെതിരല്ല ഇമ്മോറൽ ട്രാഫിക് ആക്റ്റ്; നിയമത്തിൽ വ്യക്തത വരുത്തി സുപ്രീം കോടതി

 

സുപ്രീംകോടതി - file image

India

വേശ്യാവൃത്തിക്കെതിരല്ല ഇമ്മോറൽ ട്രാഫിക് ആക്റ്റ്; നിയമത്തിൽ വ്യക്തത വരുത്തി സുപ്രീം കോടതി

വേശ്യാവൃത്തി നിരോധിക്കാനോ ക്രിമിനൽ കുറ്റമാക്കാനോ അല്ല 1956 ലെ ഇമ്മോറൽ ട്രാഫിക് ആക്റ്റെന്നാണ് സുപ്രീം കോടതിയുടെ വിശദീകരണം

Namitha Mohanan

ന്യൂഡൽഹി: വേശ്യാവൃത്തി നിരോധിക്കാനോ ക്രിമിനൽ കുറ്റമാക്കാനോ അല്ല 1956 ലെ ഇമ്മോറൽ ട്രാഫിക് ആക്റ്റെന്ന് സുപ്രീം കോടതി. വേശ്യാവൃത്തിയുടെ വാണിജ്യവത്കരണം തടയാനാണ് നിയമമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നിയമം കുറ്റവാളികളെ ശിക്ഷിക്കാനാണ്, വേശ്യാവൃത്തിയിൽ ഏർ‌പ്പെടുന്നവരെ ശിക്ഷിക്കാനല്ല. വേശ്യാവൃത്തിയിൽ ഇടപെടുന്നവർക്ക് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന, നിയമത്തിലെ 7, 8 വകുപ്പുകൾ സംബന്ധിച്ചും കോടതി വിശദീകരിച്ചു.

പൊതുസ്ഥലങ്ങളിൽ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നതും പൊതുസ്ഥലങ്ങളിൽ വച്ച് ഉപയോക്താക്കളെ ആകർഷിക്കുന്നതുമാണ് കുറ്റകരം. ഒരു സ്ത്രീ തന്‍റെ ഉപജീവനത്തിനായി മറ്റാരുടെയും സഹായമില്ലാതെ വേശ്യാവൃത്തിയിൽ ഏർപ്പെടുന്ന സ്ഥലത്തെ വേശ്യാലയം എന്നു പറയാൻ കഴിയില്ലെന്നാണ് സുപ്രീം കോടതിയുടെ വിശദീകരണം.

വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ അനുമതി നൽകിയതാര്? അമിത് ഷായോട് ചോദ‍്യങ്ങളുമായി രാഹുൽ

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്

തമിഴ്നാട്ടിലും ക്ഷേത്രകൊള്ള; പൂജാരി അടക്കം നാല് ജീവനക്കാർ അറസ്റ്റിൽ

പുതിയ വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു

പാക്കിസ്ഥാനുമായി ചർച്ച നടത്തുക പിഒകെയുടെ കാര്യത്തിൽ മാത്രം: രാജ്നാഥ് സിങ്