രാഹുൽ ഗാന്ധി

 
India

നവംബർ ഒന്നിന് രാംലീല മൈതാനത്ത് നടത്താൻ നിശ്ചയിച്ച പ്രതിഷേധ മാർച്ച് മാറ്റിവയ്ക്കണം; രാഹുൽ ഗാന്ധിക്ക് വ‍്യാപാരികളുടെ കത്ത്

ഡൽഹിയിലെ വ‍്യാപാരികളും ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രിയും ചേർന്നാണ് കത്തയച്ചത്

Aswin AM

ന‍്യൂഡൽഹി: നവംബർ ഒന്നിന് രാംലീല മൈതാനത്ത് നടത്താൻ നിശ്ചയിച്ചിട്ടുള്ള പ്രതിഷേധ മാർച്ച് നവംബർ 10 വരെ മാറ്റിവയ്ക്കുകയോ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയോ ചെയ്യണമെന്ന് ആവശ‍്യപ്പെട്ട് ഡൽഹിയിലെ വ‍്യാപാരികളും ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രിയും (സിഐടി) ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കത്തയച്ചു. ദീപാവലി സീസണിന്‍റെ തിരക്കേറിയ സമയമായതിനാൽ

ചാന്ദ്നി ചൗക്ക്, സദാർ ബസാർ, ഖാരി ബാവോലി, ഭഗീരഥ് പാലസ് അടക്കമുള്ള ഡൽഹിയിലെ പ്രധാനപ്പെട്ട വ‍്യാപാര കേന്ദ്രങ്ങളിലെ കച്ചവടത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്.

ദീപാവലി അടുത്തുവരുന്നതിനാൽ അതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളിൽ ഷോപ്പിങ്ങിനായി നിരവധി പേർ എത്തുന്ന സമയമാണിതെന്നും 10 ലക്ഷത്തോളം ആളുകളും 20,000ത്തോളം വാഹനങ്ങളും എത്തിച്ചേരുന്നത് ഗതാഗത കുരുക്കിന് കാരണമാകുമെന്നും ഇത് വാണിജ‍്യ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും വ‍്യാപാരികൾ പറഞ്ഞു.

എന്നാൽ ജ്ഞാനേഷ് കുമാറിനെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറയൂവെന്നും അങ്ങനെയെങ്കിൽ 30 സെക്കൻഡിനുള്ളിൽ പ്രതിഷേധം അവസാനിക്കുമെന്നുമായിരുന്നു തിങ്കളാഴ്ച രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്.