സുപ്രീം കോടതി

 
India

2,700 രൂപയുടെ ക്യാൻസർ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്, രോഗികൾ വീട് വിൽക്കേണ്ട അവസ്ഥയെന്ന് സുപ്രീംകോടതി

അധികാരികൾ ഇക്കാര്യത്തിൽ മൗനംപാലിക്കുന്നതാണ് ആശ്ചര്യമുണ്ടാക്കുന്നതെന്നും കോടതി

Manju Soman

ന്യൂഡൽഹി: ക്യാൻസർ മരുന്നുകൾ വിലകൂട്ടി വിൽക്കുന്നതിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നിർമാതാക്കൾ 2700 രൂപയ്ക്ക് വ്യാപാരികൾ വിൽക്കുന്ന ക്യാൻസർ മരുന്നുകൾ രോഗികൾ 27,000 രൂപയ്ക്കാണ് വിൽക്കുന്നതെന്നും ഇത് പിടിച്ചുപറിയാണെന്നും സുപ്രീംകോടതി പറഞ്ഞു. മരുന്നുവാങ്ങാനായി ആളുകൾ വീടും ആഭരണങ്ങളും വിൽക്കേണ്ട അവസ്ഥയാണെ്നും ജസ്റ്റിസ് സന്ദീപ് മേത്ത അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അധികാരികൾ ഇക്കാര്യത്തിൽ മൗനംപാലിക്കുന്നതാണ് ആശ്ചര്യമുണ്ടാക്കുന്നതെന്നും കോടതി.

ഡോ. സഞ്ജയ് കുലക്ഷേത്ര, കിഷൻ ചന്ദ് ജെയിൻ എന്നിവർ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. മരുന്നിന്‍റെ ആദ്യവില നിശ്ചയിക്കുന്നതിൽ യാതൊരു നിയന്ത്രണവുമില്ല. ആയിരത്തോളം മാത്രമാണ് വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തത്. ബാക്കി മരുന്നുകളുടെയെല്ലാം ആദ്യ വില നിശ്ചയിക്കുന്നത് നിർമാതാക്കളാണ് എന്നാണ് ഹർജിയിൽ പറയുന്നത്.

രാജ്യത്ത് 60,000 മരുന്ന് ബ്രാൻഡുകളുണ്ട്. ഇതിൽ 5,000-ൽ ത്താഴെ ബ്രാൻഡുകൾ മാത്രമാണ് വില നിയന്ത്രണത്തിൽ വരുന്നത്. ഇത് ചില്ലറ വിൽപ്പനക്കാർക്ക് വലിയ ലാഭമെടുക്കാൻ അവസരം നൽകുന്നു. വിവിധ മരുന്നുകൾ വ്യാപാരികൾക്കു ലഭിക്കുന്ന വിലയും അവയുടെ എംആർപിയും ഹർജിക്കാർ കോടതിയിൽ കാണിച്ചു. കേസിൽ 29-ന് തുടർവാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു

'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ; നടി സാവിത്രി ശ്രീധരൻ വിടവാങ്ങി

സിപിഎമ്മിനെ തകർക്കാനാവില്ല, രാഷ്ട്രീയപരമായും നിയമപരമായും നേരിടും; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചതിൽ എം.വി. ഗോവിന്ദൻ

മുട്ടിൽ മരം മുറി കേസ്; മരങ്ങൾ അനധികൃതമായി മുറിച്ചു മാറ്റിയത് തന്നെയെന്ന് വനംവകുപ്പിന്‍റെ കുറ്റപത്രം

കൈയിലെ കൊഴുപ്പു നീക്കാൻ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു, സ്വകാര്യ ക്ലിനിക്കിനെതിരേ പരാതി നൽകി കുടുംബം

കുതിച്ച് സ്വർണവില; പവന് കൂടിയത് 640 രൂപ