ആർഎസ്എസ് മാർച്ചിൽ പങ്കെടുത്തു; സർക്കാർ അധ്യാപകർക്ക് സസ്പെൻഷൻ

 
India

ആർഎസ്എസ് മാർച്ചിൽ പങ്കെടുത്തു; സർക്കാർ അധ്യാപകർക്ക് സസ്പെൻഷൻ

കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി സസ്പെൻഷനെ വിമർശിച്ചിട്ടുണ്ട്.

നീതു ചന്ദ്രൻ

ഹുബ്ബള്ളി: ആർഎസ്എസ് മാർച്ചിൽ പങ്കെടുത്തതിന്‍റെ പേരിൽ കർണാടകയിൽ സർക്കാർ സ്കൂളിൽ ജോലി ചെയ്തിരുന്ന രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ. യാഡ്ഗി ജില്ലയിൽ ജോലി ചെയ്യുന്ന ഗുരുരാജ് ജോശി, അണ്ണ സാഹേബ് ദേശ്മുഖ് എന്നിവരെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇരുവരും കർണാടക സിവിൽ സർവീസസ് നിയമങ്ങൾ ലംഘിച്ചതായി പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇരുവർക്കുമെതിരേ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി സസ്പെൻഷനെ വിമർശിച്ചിട്ടുണ്ട്.

കാണാതായ ഐഎഎസ് ഓഫിസർ ജ്ഞാനേന്ദ്ര കുമാർ ഗാങ്‌വാറിനെ കണ്ടെത്തുന്നതിനേക്കാൾ സർക്കാരിന് താത്പര്യം ആർഎസ്എസ് മാർച്ചിൽ പങ്കെടുത്തവരെ സസ്പെൻഡ് ചെയ്യാനാണെന്ന് പ്രഹ്ലാദ് ജോഷി ആരോപിച്ചു. സർക്കാർ വെറുപ്പ് പ്രചരിപ്പിക്കുകയാണെന്നും നടപടി പിൻവലിക്കണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ സസ്പെൻഷൻ നടപടി പിൻവലിക്കാനാകില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി. രജിസ്റ്റർ പോലും ചെയ്യാത്ത ഒരു സംഘനയുടെ പരിപാടിയിൽ എന്തിനാണ് അധ്യാപകർ പോയതെന്ന് മനസിലാകുന്നില്ലെന്നും ഖാർഗെ പറയുന്നു.

പ്രളയം; ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ചരക്കുനീക്കം താറുമാറായി, സോണൗലി അതിർത്തിയിൽ 16 കിലോമീറ്റർ നീളത്തിൽ ട്രക്കുകളുടെ നിര

അത് സുകുമാരക്കുറുപ്പല്ല!; പ്രചരിക്കുന്നത് തൃശൂർ സ്വദേശി ദാമോദര മേനോന്‍റെ ചിത്രമെന്ന് ബന്ധുക്കൾ

ഗ്രാൻഡ് ചെസ് ടൂറിൽ ചാംപ‍്യനായി ഇന്ത‍്യയുടെ ആർ. പ്രജ്ഞാനന്ദ; ഇത് ചരിത്രം

കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷനെ ഉടൻ നിയമിക്കണം: മുല്ലപ്പള്ളി രാമചന്ദ്രൻ

നോർവേ രാജാവ് ഹറാൾഡ് അഞ്ചാമൻ അന്തരിച്ചു; മകൻ അധികാരമേൽക്കും