താജ് ഹോട്ടൽ മുംബൈ

 
India

'താജ് ഹോട്ടലിൽ ദാവൂദ് ഇബ്രാഹിം ബോംബ് വച്ചിട്ടുണ്ട്'; പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ കോൾ, ക്രൈംബ്രാഞ്ച് എത്തിയപ്പോൾ സംഭവിച്ചത്!

കൊളാബ പൊലീസും ക്രൈംബ്രാഞ്ചും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി

Aswin AM

മുംബൈ: മുംബൈയിലെ പ്രശ്സതമായ താജ് ഹോട്ടിലിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി. ഇതേത്തുടർന്ന് കൊളാബ പൊലീസും ക്രൈംബ്രാഞ്ചും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സ്ഫോടക വസ്തുക്കൾ ഒന്നും തന്നെ സംഭവസ്ഥലത്ത് നിന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ഞായറാഴ്ച 12: 13ന് ഉച്ചയോടെയാണ് നവി മുംബൈയിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് താജ് ഹോട്ടലിൽ ദാവൂദ് ഇബ്രാഹിം ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശമെത്തിയത്. ഹോട്ടലിലെ എല്ലാ സ്ഥലത്തും സുരക്ഷാ ഉദ‍്യോഗസ്ഥർ സമഗ്രമായ പരിശോധന നടത്തി.

സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താത്തതിനാൽ വ‍്യാജ ബോംബ് ഭീഷണിയാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചു.നവി മുംബൈയിലെ തുർഭെ പ്രദേശത്ത് നിന്നുമാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ കോൾ‌ എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിളിച്ചയാളുടെ മൊബൈൽ നമ്പറും പൊലീസ് തിരിച്ചറിഞ്ഞു. ഉടനെ തന്നെ ഇയാളെ അറസ്റ്റ് ചെയ്യ്തേക്കും.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി