മുഖ്യമന്ത്രി വിജയ്

 
India

വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ് പദ്ധതിയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

പദ്ധതി നടപ്പിലാക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു ഉന്നതതല സമിതിയെയും രൂപീകരിച്ചു.

നീതു ചന്ദ്രൻ

ചെന്നൈ: കോളെജ് വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ് നൽകുന്ന വെട്രി ലാപ്ടോപ്പ് സ്കീമുമായി തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. ഇതിനായി 2000 കോടി രൂപ അനുവദിച്ചതായും പ്രഖ്യാപിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു ഉന്നതതല സമിതിയെയും രൂപീകരിച്ചു.

ബിരുദം ഒന്നാം വർഷ, രണ്ടാം വർഷം വിദ്യാർഥികൾ, ഡിപ്ലോമ (പോളിടെക്നിക് , ഐടിഐ), എയ്ഡഡ് കോളെജുകളിലെ ആർട്സ്, സയൻസ്, എൻജിനീയറിങ്, മെഡിസിൻ, വെറ്ററിനറി സയൻസ്, അഗ്രികൾച്ചർ, ഫിഷറീസ് , നിയമ വിദ്യാർഥികൾക്കെല്ലാം പദ്ധതിയിലൂടെ ലാപ്ടോപ് ലഭിക്കും.

ഇന്‍റൽ കോർ i5 പ്രോസസറുകളോ അതിനു തുല്യമായ വേർഷനുകളോ ആണ് എൻജിനീയറിങ് വിദ്യാർഥികൾക്ക് നൽകുക. ഇന്നത്തെ കാലത്ത് വിദ്യാർഥികൾക്ക് പഠനം തുടരുന്നതിന് ലാപ്ടോപ് അത്യാവശ്യമാണെന്നും അതു കണക്കിലെടുത്താണ് മുഖ്യമന്ത്രി വിജയ് ഇത്തരത്തിലൊരു പദ്ധതി പ്രഖ്യാപിച്ചതെന്നുമാണ് ഔദ്യോഗിക വിശദീകരണം.