മുഖ്യമന്ത്രി സി. ജോസഫ് വിജയ്

 
India

‌224 സിനിമകൾക്ക് 16 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ദീപാവലി സമ്മാനമെന്ന് നിർമാതാക്കൾ

ദൈവ വാക്ക്, അരവിന്ദൻ, സരോജ, അറവാൻ എന്നീ സിനിമകളുടെ നിർമാതാവാണ് ശിവ.

നീതു ചന്ദ്രൻ

ചെന്നൈ: സിനിമാ നിർമാതാക്കൾക്ക് ദീപാവലി സമ്മാനമായി16 കോടി രൂപയുടെ സബ്സിഡി അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. 2015 മുതൽ 2022 വരെ റിലീസ് ചെയ്ത 224 സിനിമകളുടെ നിർമാതാക്കൾക്കാണ് മുടങ്ങി കിടന്നിരുന്ന സബ്സിഡി നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. ഓരോ നിർമാതാക്കൾക്കും 7 ലക്ഷം രൂപ വീതമായിരിക്കും ലഭിക്കുക. തമിഴ് നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. നിർമാതാവ് ശിവ വിജയ്ക്ക് നന്ദി അറിയിച്ചു കൊണ്ട് എക്സിൽ പോസ്റ്റ് പങ്കു വച്ചിട്ടുണ്ട്. ദൈവ വാക്ക്, അരവിന്ദൻ, സരോജ, അറവാൻ എന്നീ സിനിമകളുടെ നിർമാതാവാണ് ശിവ.

ഏഴു വർഷമായി മുടങ്ങിക്കിടന്നിരുന്ന സബ്സിഡിയാണ് വിജയ് അടിയന്തരമായി അനുവദിച്ചു നൽകിയിരിക്കുന്നതെന്നും അത് 224 നിർമാതാക്കൾക്കും പ്രതീക്ഷയേകുന്നതാണെന്നും ശിവ കുറിച്ചിട്ടുണ്ട്. ഇതു വെറും സബ്സിഡി മാത്രമല്ല, ഇത് സിനിമാ മേഖലയുമായി ബന്ധപ്പെട്ടവരുടെ കുടുംബത്തിന് നൽകുന്ന ദിപാവലി സമ്മാനമാണ്.

ഈ പണം കിട്ടുന്നതിൽ 90 ശതമാനം പേരും സിനിമാ നിർമാണം മൂലം സ്വന്തം ജീവിതം മുരടിച്ചു പോയവരായിരിക്കും. അവർക്കെല്ലാം ഇതു പുതിയ തുടക്കമായിരിക്കുമെന്നതിൽ സംശയമില്ലെന്നും ശിവ കുറിച്ചു.