Rahul Gandi file
India

''രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിച്ചേക്കും''; താരിഖ് അൻവർ

കഴിഞ്ഞ തവണ മത്സരിച്ച എല്ലാവർക്കും സീറ്റുകൊടുക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടത് പാർട്ടിയാണ്

MV Desk

കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിച്ചേക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജന. സെക്രട്ടറി താരിഖ് അൻവർ‌. എവിടെ മത്സരിക്കണമെന്ന് തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. കഴിഞ്ഞ തവണ കേരളത്തിൽ 19 സീറ്റുകളാണ് നേടിയതെങ്കിൽ ഇത്തവണ അത് 20 സീറ്റുകളാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ മത്സരിച്ച എല്ലാവർക്കും സീറ്റുകൊടുക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടത് പാർട്ടിയാണ്. മത്സരിക്കാൻ ആഗ്രഗിക്കുന്ന ആർക്കും ഹൈക്കമാൻഡുമായി ചർച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.

യോഗങ്ങളിൽ തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗേലു പങ്കുടുക്കുന്നതിൽ അസ്വഭാവികതയൊന്നുമില്ല, പാർട്ടിയുടെ ഘടന അടുത്തറിഞ്ഞ് നയം രൂപീകരിക്കാനാണ് ശ്രമം. അതിൽ പ്രത്യേകിച്ച് അസ്വബാവികതയൊന്നുമില്ല, ഇതിനു വേണ്ടിയാണ് പാർട്ടി ഒരു സ്ട്രാറ്റജിസ്റ്റിനെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്‍റെം പൂർമ മനോനില മോദി സർക്കാരിലായിരിക്കും. എന്നാൽ കേരളത്തിലങ്ങനയല്ല. ഇവിടെ പിണറായി സർ‌ക്കാർ പൂർണമായും അഴിമതിയിൽ കുളിച്ചു നിൽക്കുകയാണ്. എൽഡിഎഫ് സർക്കാരിന്‍റെ അഴിമതിയാവും കേരളത്തിളെ ചർച്ചാ വിഷയം. കേരളത്തിൽ പതിറ്റാണ്ടുകളായി ബിജെപിയും സിപിഎമ്മും സഖ്യത്തിലാണെന്നും താരിഖ് അൻവർ പറഞ്ഞു.

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

4 ദിവസം ബാങ്ക് പണിമുടക്ക്, 9 ദിവസം അടഞ്ഞു കിടക്കും; അവധി കൂട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി