ഐഎൻഎസ് വിക്രാന്തിൽ റഫാൽ മറൈൻ യുദ്ധ വിമാനത്തിന് വിജയകരമായ ആദ്യ ലാൻഡിങ്

 
India

ഐഎൻഎസ് വിക്രാന്തിൽ റഫാൽ മറൈൻ യുദ്ധ വിമാനത്തിന് വിജയകരമായ ആദ്യ ലാൻഡിങ്

നാവികസേനയുടെ ആക്രമണ ശേഷിയും സമുദ്ര സുരക്ഷാ കരുത്തും ബഹുമുഖമായി വർധിപ്പിക്കാൻ ഈ പരീക്ഷണം വഴിയൊരുക്കും.

Reena Varghese

ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ റഫാൽ മറൈൻ യുദ്ധവിമാനത്തിന്‍റെ ചരിത്രപരമായ ആദ്യ ലാൻഡിങ് വിജയകരമായി പൂർത്തിയായി. ഒക്റ്റോബർ 29ന് നടന്ന പരീക്ഷണത്തിൽ ആദ്യ ശ്രമത്തിൽ തന്നെ വിമാനം കപ്പലിന്‍റെ ഡക്കിൽ ലാൻഡ് ചെയ്തു.

ഇന്ത്യൻ നാവികസേനയിൽ റഫാൽ മറൈൻ യുദ്ധ വിമാനങ്ങളെ പ്രവർത്തന സജ്ജമാക്കുന്നതിനും സങ്കീർണമായ സമുദ്ര പ്രതിരോധ ദൗത്യങ്ങളിൽ ഉൾപ്പെടുത്തുന്നതിനുമുള്ള നിർണായക ചുവടു വയ്പാണിത്. നാവികസേനയുടെ ആക്രമണ ശേഷിയും സമുദ്ര സുരക്ഷാ കരുത്തും ബഹുമുഖമായി വർധിപ്പിക്കാൻ ഈ പരീക്ഷണം വഴിയൊരുക്കും.