തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

 
India

സംസ്ഥാനത്തെ ഒരു കോടി സ്ത്രീകളെ കോടീശ്വരികളാക്കും; പ്രഖ്യാപനവുമായി രേവന്ത് റെഡ്ഡി

ഒരു കോടി സ്ത്രീകളെ 2034 ഓടെ കോടിപതികളാക്കുമെന്നാണ് രേവന്ത് റെഡ്ഡി പറഞ്ഞത്

Namitha Mohanan

ഹൈദരാബാദ്: സംസ്ഥാനത്തെ ഒരു കോടി സ്ത്രീകളെ കോടീശ്വരികളാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സ്ത്രീകളുടെ സ്വയം സഹായ സംഘത്തിലേക്ക് ഒരു കോടി സ്ത്രീകളെ ചേർക്കുമെന്നും അവരെ 2034 ഓടെ കോടിപതികളാക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

നവംബർ 8 ന് തന്‍റെ പിറന്നാൾ ദിനത്തിൽ വനിതാ സംഘങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. മുഖ്യമന്ത്രി എന്ന നിലയിൽ തന്‍റെ ഭരണകാലയളവിൽ ഈ ലക്ഷ്യം നേടാൻ കഴിഞ്ഞാൽ‌ തന്‍റെ ജീവിതം ധന്യമാവുമെന്നും വനിതകൾ സാമ്പത്തികമായി ശക്തരാവുകയും സംരംഭക രംഗത്തേക്ക് പ്രവേശിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ സർക്കാർ 4.5 ലക്ഷം പുതിയ പെൻഷനുകൾക്ക് അനുമതി നൽ‌കി. ഇതിൽ 3.5 ലക്ഷവും വിധവകളായ സ്ത്രീകളാണ്. പുതിയ പെൻഷൻകാരിൽ തയ്യൽ, ചെത്തു തൊഴിലാളികളുമുണ്ട്. സ്ത്രീശാക്തീകരണം തന്‍റെ സർക്കാരിന്‍റെ മുഖ്യ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.