നവംബർ 1ന് നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രത‍്യേക ട്രെയിനുകൾ അനുവദിച്ചില്ല; തെലങ്കാനയിൽ പ്രതിഷേധവുമായി കോൺഗ്രസ്

 

പ്രതീകാത്മക ചിത്രം- എഐ

India

നവംബർ 1ന് നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രത‍്യേക ട്രെയിനുകൾ അനുവദിച്ചില്ല; തെലങ്കാനയിൽ പ്രതിഷേധവുമായി കോൺഗ്രസ്

ദക്ഷിണ മധ‍്യ റെയിൽവേ ആസ്ഥാനത്തായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

Aswin AM

ഹൈദരാബാദ്: നവംബർ 1ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ തങ്ങളുടെ പ്രവർത്തകർക്ക് പ്രത‍്യേക ട്രെയിനുകൾ അനുവദിച്ചില്ലെന്ന് ആരോപിച്ച് തെലുങ്കാനയിൽ കോൺഗ്രസ് പ്രതിഷേധം നടത്തി. ദക്ഷിണ മധ‍്യ റെയിൽവേ ആസ്ഥാനത്തായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.

സംസ്ഥാന കോൺഗ്രസ് അധ‍്യക്ഷൻ ബി. മഹേഷ് കുമാർ ഗൗഡ്, ഗതാഗത മന്ത്രി പൊന്നം പ്രഭാകർ, പാർട്ടിയിലെ വിവിധ എംഎൽഎമാർ എംപിമാർ എന്നിവർ പ്രതിഷേധത്തിന്‍റെ ഭാഗമായി. വോട്ട് സംരക്ഷിക്കൂ രാജ‍്യത്തെ രക്ഷിക്കൂയെന്ന മുദ്രാവാക‍്യം വിളികളോടെയായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രത‍്യേക ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ‍്യത്തിന് അനുകൂലമായ പ്രതികരണം ലഭിക്കാത്ത സാഹചര‍്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

തെലങ്കാനയിൽ 10,000 മുതൽ 15,000 വരെ കോൺ‌ഗ്രസ് പ്രവർത്തകർ ഡൽഹിയിലേക്ക് പോകുമെന്ന് മുഖ‍്യമന്ത്രി രേവന്ത് റെഡ്ഡി നേരത്തെ വ‍്യക്തമാക്കിയിരുന്നു. അതേസമയം, പ്രതിഷേധം കണക്കിലെടുത്ത് രാംലീല മൈതാനത്ത് 5000 പൊലീസ് ഉദ‍്യോഗസ്ഥരെ ഡൽഹി സർക്കാർ വിന‍്യസിക്കും. കൂടാതെ വിവിധയിടങ്ങിൽ എഐ ക‍്യാമറുകളും സ്ഥാപിക്കും. ക‍്യാമറയിലെ ദൃശ‍്യങ്ങൾ പരിശോധിക്കാൻ പൊലീസ് കൺട്രോൾ റൂം ആരംഭിക്കാനാണ് നീക്കം. എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജി വയ്ക്കണമെന്നും ആവശ‍്യപ്പെട്ടാണ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം നടത്താനിരിക്കുന്നത്.