എം.കെ. സ്റ്റാലിൻ, ജോസഫ് വിജയ്

 
India

''കടലിലേക്ക് നോക്കിയിരിക്കാനല്ല മുഖ്യമന്ത്രിക്ക് സെക്രട്ടേറിയറ്റ്''; മറീനയ്ക്ക് സമീപത്തെ പുതിയ സെക്രട്ടേറിയറ്റ്-നിയമസഭാ പദ്ധതിയെ എതിർത്ത് സ്റ്റാലിൻ

തിരക്കേറിയ പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും പ്രദേശത്തിന്‍റെ സ്വഭാവവും തകർത്തുകൊണ്ട് പുതിയ സെക്രട്ടേറിയറ്റ് നിർമിക്കേണ്ട ആവശ്യമില്ലെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിൻ

Sarath Nath MS

ചെന്നൈ: മറീന ബീച്ചിന് സമീപം ഫോർ‌ഷോർ എസ്റ്റേറ്റിൽ പുതിയ സെക്രട്ടേറിയറ്റ്-നിയമസഭാ സമുച്ചയം നിർമിക്കാനുള്ള ടിവികെ സർക്കാരിന്‍റെ നീക്കത്തെ ശക്തമായി എതിർത്ത് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. തിരക്കേറിയ പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും പ്രദേശത്തിന്‍റെ സ്വഭാവവും തകർത്തുകൊണ്ട് പുതിയ സെക്രട്ടേറിയറ്റ് നിർമിക്കേണ്ട ആവശ്യമില്ലെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ജോലി ചെയ്യാനുള്ളതാണ് സെക്രട്ടേറിയറ്റെന്നും കടലിലേക്ക് നോക്കിയിരിക്കാനുള്ളതല്ലെന്നും അദ്ദേഹം പരിഹസിച്ചു.

പദ്ധതിക്കെതിരേ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന പ്രതിഷേധത്തിന് ഡിഎംകെയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് സ്റ്റാലിൻ പറഞ്ഞു. സർക്കാരിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികൾ പോലും എതിർപ്പ് ഉയർത്തിയിട്ടും പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം നിർമിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കാത്ത ടിവികെ സർക്കാരിന്‍റെ ധാർഷ്ട്യത്തെ തങ്ങൾ തകർക്കുമെന്നും സ്റ്റാലിൻ പ്രസ്താവനയിൽ വ്യക്തമാക്കി.

സർക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന സിപിഎം പദ്ധതിക്കെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പദ്ധതി മത്സ്യത്തൊഴിലാളികളെ സാരമായി ബാധിക്കുമെന്നും പരിസ്ഥിതിക്ക് ദോഷകരമായേക്കുമെന്നുമാണ് പാർട്ടിയുടെ നിലപാട്.

കേരള ഡോക്യുമെന്‍ററി ഫെസ്റ്റിവൽ; ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രം

'തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിദേശ യാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്ന് കായിക മന്ത്രി

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മുൻ മുഖ്യമന്ത്രി പളനിസ്വാമി പ്രചാരണത്തിനെത്തും

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് 5 പൊലീസുകാർ മർദിച്ചു; ആരോപണവുമായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്