പ്രധാനമന്ത്രി നരേന്ദ്ര മോദി

 
India

ഇരുട്ടിനുമേൽ വെളിച്ചത്തിന്‍റെയും തിന്മയ്ക്കുമേൽ നന്മയുടെയും വിജയം; ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കേന്ദ്ര സർക്കാരിന്‍റെ 'ജൻ സംപർക്ക് പോർട്ടലി'ൽ പങ്കുവച്ച സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്

Sarath Nath MS

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുട്ടിനുമേൽ വെളിച്ചത്തിന്‍റെയും തിന്മയ്ക്കുമേൽ നന്മയുടെയും നിരാശയ്ക്കുമേൽ പ്രതീക്ഷയുടെയും ശാശ്വത വിജയമാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദയയും അനുകമ്പയും പ്രചരിപ്പിക്കാനും പോസിറ്റീവ് മനോഭാവം സ്വീകരിക്കാനും ശോഭനമായ ഭാവിക്കായി പ്രവർത്തിക്കാനും ഈ ആഘോഷകാലം എല്ലാവർക്കും പ്രചോദനമാകട്ടെയെന്ന് മോദി ആശംസിച്ചു. കേന്ദ്ര സർക്കാരിന്‍റെ 'ജൻ സംപർക്ക് പോർട്ടലി'ൽ പങ്കുവച്ച സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്.

ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യങ്ങളെ ഓർമിക്കാനും പരസ്പര ഐക്യത്തിന്‍റെയും ഒരുമയുടെയും ബന്ധങ്ങൾ ശക്തിപ്പെടുത്താനുമുള്ള അവസരം കൂടിയാണ് ദീപാവലിയെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വീടുകളിലും സന്തോഷവും ഐക്യവും സമൃദ്ധിയും നിറയ്ക്കാൻ ദീപാവലിക്ക് കഴിയട്ടെ. പുതിയ ഊർജത്തോടും ദൃഢനിശ്ചയത്തോടും കൂടി മുന്നോട്ടുപോയി സമ്പന്നവും വികസിതവുമായ ഭാരതം കെട്ടിപ്പടുക്കാൻ എല്ലാവരും പ്രയത്നിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.