പ്രതീകാത്മക ചിത്രം

 
India

കശ്മീരിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

കുടുംബം സഞ്ചരിച്ചിരുന്ന എസ്‌യുവി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു

Sarath Nath MS

ശ്രീനഗർ: ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി പനാസ ഗ്രാമത്തിന് സമീപത്താണ് സംഭവം.

പ്രേം സിങ് (50), ഭാര്യ തുരി ദേവി (45), ഭാര്യയുടെ അമ്മ ദുർഗ ദേവി (70) എന്നിവരാണ് മരിച്ചത്. തനോലെ ഗ്രാമത്തിൽ നിന്ന് തുബ് ഗ്രാമത്തിലേക്ക് പോകുന്നതിനിടെ വളവിൽവച്ച് ഇവർ സഞ്ചരിച്ചിരുന്ന എസ്‌യുവി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാഹനം കൊക്കയിലേക്ക് പതിക്കുന്നതിന് മുൻപ് മറ്റ് രണ്ട് യാത്രക്കാർ പുറത്തേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു. ഇവർക്ക് പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

മറ്റൊരു അപകടത്തിൽ രാജൗരി ജില്ലയിലെ ഖവാസ് മേഖലയിലെ ഗുന്ധ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി കാർ റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ വയലിലേക്ക് മറിഞ്ഞ് ആറ് പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

മുല്ലപെരിയാർ കേസിൽ സ്പെഷ്യൽ കൗൺസിലിനെ കേരളം നിയമിച്ചു

ലഹരിക്കെതിരേ വ്യാപക പ്രചാരണം; പിന്നാലെ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

എല്ലാ എംഎൽഎമാർക്കും സർക്കാർ വക കാർ; തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനവുമായി വിജയ്

പാലാ നഗരസഭയിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ബുധനാഴ്ച

കോൽക്കത്ത‍യിൽ എസി പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിച്ചു; 9 മരണം, നിരവധി പേർക്ക് പരുക്ക്